Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഐഎസ് ആർ...

ഐഎസ് ആർ ഒ ചാരക്കേസ് കെട്ടിച്ചമച്ചത് : സി ബി ഐ കുറ്റപത്രം

തിരുവനന്തപുരം: വിവാദമായ ഐ എസ് ആർ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സി ബി ഐ കുറ്റപത്രം.നമ്പി നാരായണനെ യാതൊരു തെളിവുമില്ലാതെയാണ് മുന്‍ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തത്.സിഐ ആയിരുന്ന എസ്. വിജയനാണ് കേസ് കെട്ടിച്ചമച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.

മറിയം റഷീദയ്‌ക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ കള്ളക്കേസെടുപ്പിച്ചു. കസ്റ്റഡിയിൽ വച്ച് തുടരെ പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു ക്രൂരമായ ശാരീരിക-മാനസിക പീഡനം.സിബി മാത്യൂസിന് വേണ്ടി സിഐ കെ കെ ജോഷ്വയായിരുന്നു കൃത്രിമരേഖയുണ്ടാക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.എസ്.ഐ.ടി കസ്റ്റഡിയിലുള്ളപ്പോൾ ഐബി ഉദ്യോ​ഗസ്ഥൻ ജയപ്രകാശ് നമ്പി നാരായണനെ മർദ്ദിച്ചുവെന്നും സിബിഐ കണ്ടെത്തി.

മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, മുൻ സിഐ കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴഞ്ചേരി പഞ്ചായത്ത് ഭരണം യു ഡി എഫ് പിടിച്ചെടുത്തു

കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആയി യു ഡി എഫിലെ സാലി ഫിലിപ് തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിൽ നിന്നാണ് യുഡി എഫ് ഭരണം തിരിച്ചു പിടിച്ചത്. ഇന്ന് 11 മണിയോടെ നടന്ന പ്രസിഡൻ്റ്...

വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 4 ന്

തിരുവല്ല : വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാനുഷ്‌ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവിൽ പൊങ്കാല ഡിസംബർ 04 ന്...
- Advertisment -

Most Popular

- Advertisement -