Friday, July 3, 2026
No menu items!

subscribe-youtube-channel

HomeNewsയദുകൃഷ്ണനെ കഞ്ചാവ്...

യദുകൃഷ്ണനെ കഞ്ചാവ് കേസിൽ കുടുക്കിയെന്ന ആരോപണം തള്ളി എക്‌സൈസ്

പത്തനംതിട്ട : ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന യദുകൃഷ്ണൻ എന്ന ആളെ കഞ്ചാവ് കേസിൽ കുടുക്കിയെന്ന ആരോപണം തള്ളി എക്‌സൈസ്. അസീസ് എന്ന ഉദ്യോഗസ്ഥൻ സംഘത്തിലുണ്ടായിരുന്നു. എന്നാൽ കഞ്ചാവ് പിടികൂടിയതും കേസെടുത്തതുമെല്ലാം ഇൻസ്‌പെക്ടറാണ്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പത്തനംതിട്ട എക്‌സൈസ് വിഭാഗം റിപ്പോർട്ട് നൽകി.

യുവമോർച്ച ബന്ധമുള്ള അസീസ് എന്ന ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു സി.പി.എം ഏരിയാ സെക്രട്ടറി ആരോപിച്ചത്. യദുകൃഷ്ണന്റെ കയ്യിൽനിന്ന് കഞ്ചാവും അത് വലിക്കാൻ ഉപയോഗിക്കുന്ന യന്ത്രവും കണ്ടെടുത്തുവെന്നാണ് എക്‌സൈസ് റിപ്പോർട്ട്. അതിനിടെ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് യദുകൃഷ്ണൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദുകൃഷ്ണൻ അടക്കം 62 പേർ കുമ്പഴയിൽ നിന്ന് ബിജെപി വിട്ട് സി.പി.എമ്മിൽ ചേർന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവോണത്തോട് അനുബന്ധിച്ച്   വിപുലമായ ആചാരപരിപാടികൾ

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവോണത്തോട് അനുബന്ധിച്ച്   വിപുലമായ ആചാരപരിപാടികൾ സംഘടിപ്പിക്കുന്നു. പുലർച്ചെ 5.00 മണിക്ക് ശേഷം ആചാരപരമായ ഓണവില്ല് സമർപ്പണം നടക്കും. കിഴക്കേനടയിൽ ഒരുക്കുന്ന വർണ്ണാഭമായ അത്തപ്പുക്കളം രാവിലെ 8.00 ന്...

കേരള സംഗീത നാടകഅക്കാദമി അവാര്‍ഡ് ലഭിച്ച ഡോ. തിരുവല്ല രാധാക്യഷ്ണനെ നഗരസഭാ കൗണ്‍സില്‍ ആദരിച്ചു

തിരുവല്ല : കേരള സംഗീത നാടകഅക്കാദമി അവാര്‍ഡ് 2023 (ചെണ്ട) ലഭിച്ച ഡോ. തിരുവല്ല രാധാക്യഷ്ണനെ നഗരസഭാ കൗണ്‍സില്‍ ആദരിച്ചു. ചടങ്ങില്‍ കൗൺസിലർ  വിജയന്‍ തലവന പൊന്നാടയണിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ...
- Advertisment -

Most Popular

- Advertisement -