Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsആമയിഴഞ്ചാൻ തോട്ടിൽ...

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്.കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്

കനാലിൽ നിന്നും പുറത്തെടുത്ത മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ജോയി ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരത്തിൽ കുടുങ്ങിയത്.കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ തെരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുളള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാശ്മീരിലെ  കൂട്ടകൊലയ്ക്ക്  തക്കതായ മറുപടി നൽകും – ഹിന്ദു ഐക്യവേദി

ആലപ്പുഴ : കാശ്മീരിൽ കൂട്ടകൊല നടത്തിയവർക്കും അതിന് സഹായം നൽകിയവർക്കും തക്കതായ മറുപടി നൽകുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ പി കെ ബിനോയ് പറഞ്ഞു. മതത്തിന്റെ പേരിൽ ജമ്മുകാശ്മീരിലെ സമാധാനത്തെ ...

വയനാട്ടിലെ ജനങ്ങൾ ഒറ്റയ്‌ക്കല്ല : കേന്ദ്രസർക്കാർ ഒപ്പമുണ്ട് : പ്രധാനമന്ത്രി

വയനാട് : വയനാട്ടിലെ ദുരിതബാധിതർക്കു വേണ്ടി ചെയ്യാൻ സാധിക്കുന്ന എല്ലാവിധ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കലക്ടറേറ്റിലെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിൽപ്പെട്ടവർ ഒറ്റയ്‌ക്കല്ലെന്നും കേന്ദ്രസർക്കാർ...
- Advertisment -

Most Popular

- Advertisement -