Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsAdoorക്ഷേത്രത്തിലെ വഞ്ചി...

ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

അടൂർ: മങ്ങാട് ഗണപതി ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് ചക്കാലയിൽ വീട്ടിൽ നൗഷാദ് (32) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
2023 നവംബർ 13നാണ് മോഷണം നടന്നത്. തിടപ്പള്ളിയുടെ പൂട്ട് തകർത്ത് കാണിക്കവഞ്ചി കുത്തിതുറന്ന് ആറായിരം രൂപയും, ക്ഷേത്രം മാനേജരുടെ മുറി കുത്തിതുറന്ന് നാലായിരം രൂപയും പതിനയ്യായിരം രൂപ വിലവരുന്ന മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. മുൻപ് മോഷണക്കേസിലും പോക്‌സോ കേസിലും ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് നൗഷാദ് എന്ന് പൊലീസ് പറഞ്ഞു.
അടൂർ എസ്എച്ച്ഒ ശ്യാം മുരളി, എസ്‌ഐമാരായ എം.മനീഷ്, സുനിൽകുമാർ, ആർ.രാധാകൃഷ്ണൻ, എസ്‌സിപിഒ മുജീബ്, സിപിഒ ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി : സിനിമ–സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞു വീണ് മരിച്ചു.മുവാറ്റുപുഴയിൽ വച്ചായിരുന്നു അന്ത്യം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ്...

വയനാട് ദുരന്തം : അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ കൈമാറി

ആലപ്പുഴ:  വയനാട് ചൂരമലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ  അപകടത്തിൽപ്പെട്ടവർക്ക് സമാശ്വാസവുമായി അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌. അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആലപ്പുഴ ജില്ലാ കളക്ടർ അലക്സ്‌ വർഗീസിന് ബ്ലോക്ക്‌...
- Advertisment -

Most Popular

- Advertisement -