Friday, July 24, 2026
No menu items!

subscribe-youtube-channel

HomeNewsKochiസഹോദരന്റെ രണ്ട്...

സഹോദരന്റെ രണ്ട് മക്കളെ കുത്തിക്കൊന്ന പ്രതിയുടെ വധശിക്ഷ റദ്ദാക്കി

കൊച്ചി : അമ്മയുടെ കൺമുന്നിൽ വച്ച് രണ്ട് പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ പിതൃസഹോദരന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. റാന്നി കീക്കൊഴൂര്‍ മാടത്തേത്ത് വീട്ടില്‍ ഷിബു എന്ന തോമസ് ചാക്കോയുടെ (47) വധശിക്ഷയാണ് റദ്ദാക്കിയത്. പ്രതിക്ക് 30 വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ ഇളവിന് അർഹതയുണ്ടാവില്ല.അഞ്ച് ലക്ഷം പിഴ ഈടാക്കാനും കോടതി വിധിച്ചു. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ചിന്റെയാണ് വിധി.

സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് 2013 ഒക്ടോബർ 27 ന് തോമസ് ചാക്കോ സഹോദരന്റെ മക്കളായ മെബിന്‍(3), മെല്‍ബിന്‍(7) എന്നിവരെ അമ്മയുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിധിയെഴുതിയാണ് പത്തനംതിട്ട ജില്ലാ അഡീഷണല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

വിചാരണക്കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി ഇത്തരത്തിലൊരു കൊലപാതകത്തിനു വധശിക്ഷയാണോ അതോ നിശ്ചിത കാലയളവിലേക്കുള്ള ജീവപര്യന്തമാവുമോ ഉചിതമാവുക എന്ന്‌ പരിശോധിക്കുകയും ശിക്ഷ 30 വർഷം ജീവപര്യന്തമാക്കി മാറ്റുകയും ചെയ്യുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട്ട് 61-കാരന്റെ മരണം കൊലപാതകം: മകൻ കസ്റ്റഡിയില്‍

കോഴിക്കോട് :കോഴിക്കോട്ട് 61-കാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ മകനെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ട് ഏകരൂർ സ്വദേശി ദേവദാസിന്‍റെ(61) മരണത്തിലാണ് മകന്‍ അക്ഷയ് ദേവ്(28) പൊലീസ് പിടിയിലാകുന്നത് . തിങ്കളാഴ്ച്ച രാത്രി വീണു പരിക്കേറ്റു എന്ന്...

എറണാകുളം സൗത്തിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

കൊച്ചി : എറണാകുളം സൗത്തിൽ നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ട്രെയിനുകൾക്ക് 26 വരെ നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാട് എക്സ്‌സ്പ്രസും ഉൾപ്പെടെ ആറു ട്രെയിനുകളുടെ സർവീസിൽ ഭാഗിക മാറ്റം വരുത്തി.ചില...
- Advertisment -

Most Popular

- Advertisement -