Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsകാവുകളുടെ സംരക്ഷണത്തിന്...

കാവുകളുടെ സംരക്ഷണത്തിന് ധനസഹായം

തിരുവനന്തപുരം : കാവുകളുടെ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് 2024-25 വർഷത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരള വനം – വന്യജീവി വകുപ്പ് കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്ക് ആനുകൂല്യം ലഭിക്കും. ഇത് സംബന്ധിച്ച അപേക്ഷാ ഫോം വനം വകുപ്പിന്റെ www.forest.gov.in ൽ നിന്നും, തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്നും ലഭ്യമാണ്.

താത്പര്യമുള്ള കാവ് ഉടമസ്ഥർ കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകൾ എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് 31ന് മുമ്പായി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, തൃശ്ശൂർ – 20 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0487-2320609, 8547603777, 8547603775.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്റുട്രോഫി ഭാഗ്യചിഹ്നം കെ. സി. വേണുഗോപാൽ എം.പി ചലച്ചിത്രതാരം ഭാമയ്ക്ക് നൽകി പ്രകാശനം ചെയ്തു

ആലപ്പുഴ : ആലപ്പുഴ പുന്നമടക്കായലിൽ ആഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ' വള്ളം തുഴയുന്ന വേഴാമ്പൽ' കെ. സി. വേണുഗോപാൽ എം.പി പ്രകാശനം ചെയ്തു. ചലച്ചിത്രതാരം ഭാമ ഭാഗ്യചിഹ്നം...

പീഢന കേസിൽ സിദ്ദിഖിനെ ചോദ്യം ചെയ്​ത് വിട്ടയച്ചു

തിരുവനന്തപുരം: ലൈംഗിക പീഢന കേസിൽ നടൻ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്​ത് വിട്ടയച്ചു. തിരുവന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ വച്ചാണ് രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത് .മകൻ ഷഹീൻ...
- Advertisment -

Most Popular

- Advertisement -