Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsയുവമോർച്ച കാർഗിൽ...

യുവമോർച്ച കാർഗിൽ വിജയ് ദിവസ് ദീപശിഖ പ്രയാണം നടത്തി

പത്തനംതിട്ട : കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു.

പത്തനംതിട്ട നഗരത്തിൽ യുദ്ധസ്മാരകത്തിൽ നിന്ന് ദീപശിഖ പ്രയാണം ആരംഭിച്ചു. ഇന്ത്യ – ബംഗ്ലാദേശ് വിമോചന സമരവേളയിൽ പാകിസ്ഥാൻ സൈന്യത്താൽ ബന്ധിയാക്കപ്പെട്ടു ജയിൽ വാസം അനുഭവിച്ച വിമുക്ത സൈനികനായ ശിവൻ കുട്ടി യുവമോർച്ച  ജില്ലാ പ്രസിഡന്റ് നിതിൻ എസ് ശിവയ്ക്ക് ദീപശിഖ കൈമാറി.

യുവമോർച്ച സംസ്ഥാന സെക്രട്ടറി ജി ശ്യാം കൃഷ്ണൻ കാർഗിൽ വിജയ് ദിവസ് സന്ദേശം നൽകി. ശേഷം നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ ദീപശിഖ പ്രയാണം പത്തനംതിട്ട നഗരം ചുറ്റി ബിജെപി പത്തനംതിട്ട ജില്ല കമ്മിറ്റി ഓഫീസിൽ അവസാനിച്ചു.

ബിജെപി ജില്ല സെക്രട്ടറി റോയ് മാത്യു,യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഖിൽ വർഗീസ്,വൈസ് പ്രസിഡന്റ് അമൽ അയിരൂർ, സെക്രട്ടറി വൈശാഖ് വിശ്വ, ജില്ല മീഡിയ കൺവീനർ ശരത് ഏഴംകുളം, ജില്ല കമ്മിറ്റി അംഗം ആദർശ് വടക്കുംനാഥൻ, മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണനുണ്ണി എസ്, അഭിജിത്, ബിജെപി പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ, കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മൈലപ്ര, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ചന്ദ്രലേഖ, ജനറൽ സെക്രട്ടറി സുമ തുടങ്ങിയ നേതാക്കളും പ്രവർത്തകരും ദീപശിഖ പ്രയാണത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ അനുഗ്രഹ റെസിഡൻസ് അസ്സോസിയേഷൻ ഓണാഘോഷവും കുടുംബ സംഗമവും

തിരുവല്ല : കുറ്റൂർ  അനുഗ്രഹ റെസിഡൻസ് അസ്സോസിയേഷൻ്റെ ഓണാഘോഷവും കുടുംബ സംഗമവും നടന്നു.  പ്രശസ്ത കവയിത്രി  രേഖ ആർ  ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ആർ.സി. നായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സെകട്ടറി ജോർജ്ജ് ചക്കാലത്ര സ്വാഗതവും ...

തദേശതിരഞ്ഞെടുപ്പ് : നിരീക്ഷകരെ നിയമിച്ചു

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ജില്ലയിലെ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകനെയും ചെലവ് നിരീക്ഷകരെയും നിയമിച്ചു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ  ഡോ. എം സി റെജിൽ  പൊതു നിരീക്ഷകനാകും. ഉന്നത വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -