Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsAlappuzhaഉപതിരഞ്ഞെടുപ്പ്:  അവധി...

ഉപതിരഞ്ഞെടുപ്പ്:  അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: ജില്ലയിൽ  ഉപതിരഞ്ഞെടുപ്പിനെ തുടർന്ന്  അവധി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 59- മാന്നാര്‍ ഗ്രാമപഞ്ചായത്ത്, 11- കുട്ടംപേരൂര്‍- എ വാര്‍ഡ്/ നിയോജകമണ്ഡലം, 39- ചെറിയനാട് ഗ്രാമപഞ്ചായത്ത് 04- അരിയന്നൂര്‍ശ്ശേരി വാര്‍ഡ്/നിയോജകമണ്ഡലം, 37- രാമങ്കരി ഗ്രാമപഞ്ചായത്ത്- 13- വേഴാപ്ര പടിഞ്ഞാറ് വാര്‍ഡ്/നിയോജകമണ്ഡലം എന്നിവയുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിനമായ ജൂലൈ 30ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.

പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (എസ്.കെ.വി.എച്ച്.എസ്, കുട്ടംപേരൂര്‍, മാന്നാര്‍, 49-ാം നമ്പര്‍ അംഗണ്‍വാടി, അരിയന്നൂര്‍ശ്ശേരി, ചെറിയനാട്) ജൂലൈ 29 തിങ്കളാഴ്ചയും തിരഞ്ഞെടുപ്പു ദിവസമായ ജൂലൈ 30 ചൊവ്വാഴ്ചയും അവധി നല്‍കിയിട്ടുള്ളതായി ജില്ല കളക്ടര്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓഫീസുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ ഉത്തരവ് ബാധകല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പടിഞ്ഞാറ്റോതറ  പഴയ പുതുക്കുളങ്ങര ദേവീ ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവവും ശ്രീമദ് ദേവീ ഭാഗവത നവാഹ യ‌ജ്ഞവും.

തിരുവല്ല: പടിഞ്ഞാറ്റോതറ  പഴയ പുതുക്കുളങ്ങര ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവവും ശ്രീമദ് ദേവീ ഭാഗവത നവാഹ യ‌ജ്ഞവും തുടക്കമായി. ഇന്ന്  (31)മുതൽ ഏപ്രിൽ 11 വരെയാണ്  നടക്കുന്നത്. മാർച്ച്‌ 31ന് രാത്രി  7 മണിയ്ക്ക്...

മഴ: തോട്ടപ്പള്ളി പൊഴി അടിയന്തര സാഹചര്യത്തില്‍ മുറിക്കാന്‍ തീരുമാനം

ആലപ്പുഴ: അടിയന്തര സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴിമുറിക്കാന്‍ തീരുമാനം. ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍ ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപം കൊള്ളുന്നതും മഴക്കെടുതിയിലെ മറ്റ് സുരക്ഷാനടപടികളും ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ്...
- Advertisment -

Most Popular

- Advertisement -