Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഉരുൾപൊട്ടൽ :...

ഉരുൾപൊട്ടൽ : മരണ സംഖ്യ ഉയരുന്നു

വയനാട് : വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു.ഇതുവരെ 42 പേരുടെ മരണം സ്ഥിരീകരിച്ചു. മേപ്പാടി ആശുപത്രിയിൽ 18 പേരുടെയും സ്വകാര്യ ആശുപത്രിയിൽ അഞ്ച് പേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എഴുപതോളം പേർ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്.

അതേസമയം ,മലപ്പുറം നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി 19 ഓളം പേരുടെ ശരീരഭാഗങ്ങള്‍ ഒഴുകിയെത്തി.വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്നതാണെന്നാണ് നിലവിലെ നി​ഗമനം.മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേർ കുടുങ്ങിക്കിടക്കുകയാണ്. കുന്നിനു മുകളിൽ 150 പേർ അഭയം തേടിയിരിക്കുകയാണ് .

രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകൾ പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് വയനാട്ടിൽ ഇറങ്ങാനാകാതെ കോഴിക്കോട്ടിറക്കി. എൻഡിആർഎഫ് സംഘങ്ങൾ പുഴയ്ക്ക് കുറുകെ വടംകെട്ടി മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാനുള്ള ശ്രമം തുടരുകയാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എം സി റോഡ് നവീകരണം: പദ്ധതി തുക  39 കോടി

ചങ്ങനാശ്ശേരി: എം സി റോഡിൽ ചെങ്ങന്നൂർ മുതൽ കോട്ടയം വരെയുള്ള ഭാഗങ്ങളിലെ നവീകരണം തുടങ്ങുന്നു. 36 കിലോമീറ്റർ ദൂരം 39 കോടി രൂപ ചെലവിലാണു നവീകരണം. ഇത് സംബന്ധിച്ചുള്ള കരാർ  കൈമാറി സർവേ...

തിരുവല്ല ബൈപാസ് ഇനി മുതൽ ആരോഗ്യ നഗരി

തിരുവല്ല: സൗന്ദര്യവത്കരിച്ച തിരുവല്ല ബൈപ്പാസ് ബി  വൺ - ബി വൺ ജംഗ്ഷൻ്റെ ഉദ്ഘാടനം   മാത്യു ടി. തോമസ് എം. ൽ. എ, മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്,    മുനിസിപ്പൽ വൈസ് ചെയർമാൻ...
- Advertisment -

Most Popular

- Advertisement -