Monday, December 29, 2025
No menu items!

subscribe-youtube-channel

HomeNews1001 മുറുക്കാൻ...

1001 മുറുക്കാൻ 1001 കരിക്ക് പടേനി സമർപ്പണം: ഗോത്ര സംസ്‌കൃതിയെ നില നിർത്തി കല്ലേലി കാവിൽ ബലി തർപ്പണം

കോന്നി : അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും 1001 കരിക്ക് പടേനിയും 1001 മുറുക്കാൻ സമർപ്പണവും നടന്നു.

നിലവിളക്ക് കൊളുത്തി പിതൃക്കളെ ഉണർത്തി ഊട്ടും പൂജയും അർപ്പിച്ച് പുണ്യാത്മാക്കൾക്ക് തേക്കിലയും പുന്നയിലയും നാക്ക് നീട്ടിയിട്ട് അതിൽ 1001 കൂട്ട് മുറുക്കാനും ഇളനീരും ഓര് വെള്ളവും ചുടുവർഗ്ഗ വിളകളും തെണ്ടും തെരളിയും വെച്ച് പരമ്പ് നിവർത്തി അതിൽ 1001 കരിക്ക് വെച്ചു ഊരാളി മല വിളിച്ചു ചൊല്ലി പിൻ തലമുറക്കാർ 999 മലയെ വന്ദിച്ച് അടുക്കാചാരങ്ങൾ വെച്ച് പൂർവ്വികരുടെ അനുഗ്രഹം തേടുന്ന അത്യപൂർവ്വ പൂജകൾക്ക് കല്ലേലിക്കാവ് സാക്ഷ്യം വഹിച്ചു.

1001 കരിക്ക് ഉടച്ച് നാടിന്റെ നന്മയ്ക്ക് വേണ്ടി ഊരാളി വിളിച്ചു ചൊല്ലി. പുണ്യ നദിയായ അച്ചന്‍കോവിലിന്റെ ആദ്യ സ്നാന ഘട്ടമായ കല്ലേലി കാവിൽ ആത്മാക്കളുടെ മോക്ഷ പ്രാപ്തിക്ക് വേണ്ടിയുള്ള ബലി തര്‍പ്പണവും നടന്നു . കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ ക്രമീകരണത്തിന് നേതൃത്വം നൽകി. കാവ് മുഖ്യ ഊരാളി ഭാസ്കരൻ കരിക്ക് ഉടച്ച് ദേശം വിളിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിമാനം സ്റ്റക്കാകുന്നത് പോലെ തോന്നി : കണ്ണ് തുറന്ന് നോക്കിയപ്പോൾ ജീവനുണ്ടെന്ന് ബോധ്യമായി:  രക്ഷപ്പെട്ട ഏക യാത്രികൻ

അഹമ്മദാബാദ്: കണ്ണിന് മുന്നില്‍ നടന്ന അപകടത്തെക്കുറിച്ച് വിവരിച്ച് അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക യാത്രികന്‍ രമേശ് വിസ്വാഷ് കുമാര്‍. വിമാനം പറന്നുയരുന്നതിനിടയില്‍ സ്റ്റക്കാകുന്ന പോലെ തോന്നിയെന്നും പെട്ടന്ന് വിമാനത്തിനുള്ളില്‍ ലൈറ്റ് ഓണ്‍...

അതിഷി മർലേന ഡല്‍ഹി മുഖ്യമന്ത്രി ആകും

ന്യൂഡൽഹി : ഡൽഹിയിൽ അരവിന്ദ് കേ‌ജ്‌രിവാൾ രാജിവെക്കുന്നതോടെ അതിഷി മർലേന മുഖ്യമന്ത്രിയാകും.ഇന്നു നടന്ന എഎപി നിയമസഭാ കക്ഷിയോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ നിര്‍ദേശിച്ചു.ഇന്ന് വൈകീട്ടോടെ കെജ്‌രിവാള്‍ ലെഫ്‌.ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കും.ഷീല ദീക്ഷിതിനും...
- Advertisment -

Most Popular

- Advertisement -