Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduനിപ ബാധിച്ച്...

നിപ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു

കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയായ പതിനാലുകാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയാണ് കുട്ടി.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. രാവിലെ 11.30 തോടെയാണ് മരണം സംഭവിച്ചത് . നിപ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാരച്ചടങ്ങളുകൾ നടത്തുക.

14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർക്ക് ഇപ്പോൾ രോഗ ലക്ഷണമുണ്ടെന്നും ഇവരുടെ സ്രവം പരിശോധനക്ക് അയച്ചുവെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സമ്പർക്കപ്പട്ടികയിലുള്ള 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ അഞ്ച് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജമ്മു കശ്മീരിൽ ഭീകരാക്രണം : 7 പേർ കൊല്ലപ്പെട്ടു : ബാരാമുള്ളയിൽ ഒരു ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിലെ ഗന്ദേർബൽ ഏരിയയിലുണ്ടായ ഭീകരാക്രമണത്തിൽ ഇതര സംസ്ഥാനക്കാരായ ആറ് തൊഴിലാളികളെയും ഒരു ഡോക്ടറെയും ഭീകരർ കൊലപ്പെടുത്തി. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്....

ശബരിമല സ്വർണ്ണപാളി വിവാദം: ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണപാളി വിവാദത്തിൽ  ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി . എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണറും വിശദീകരണം നല്‍കണം എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസിൽ തിരുവാഭരണം കമ്മീഷണറെ ആറാം...
- Advertisment -

Most Popular

- Advertisement -