Thursday, April 17, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി: ജില്ലയിൽ...

പക്ഷിപ്പനി: ജില്ലയിൽ ബോധവത്കരണം ഊർജ്ജിതമാക്കണം – കേന്ദ്രസംഘം ഉൾപ്പെട്ട ഇന്റർസെക്ടറൽ യോഗം

ആലപ്പുഴ: ചെറുതന, എടത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിതിനെത്തുടർന്ന് ജില്ലയിൽ സന്ദർശനം നടത്തിവരുന്ന കേന്ദ്ര സംഘമുൾപ്പടെയുള്ളവരുടെ ഇന്റർ സെക്ടറൽ യോഗം ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു.

പക്ഷിപ്പനി പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലയിൽ താറാവ് കർഷകർക്കിടയിൽ ബോധവത്കണം ഊർജ്ജിതമാക്കണമെന്ന്  യോഗം ചൂണ്ടിക്കാട്ടി. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ ജില്ലയിലെത്തിയ കേന്ദ്ര സംഘം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി.

ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ കൃത്യമായ ഇടവേളകളിൽ താറാവ് വളർത്തു കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും  ഏകോപനത്തോടെ പ്രവർത്തിക്കാനും നിർദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയിൽവേ സ്റ്റേഷനിൽ ചായയ്ക്ക് അമിതവില; ലൈസൻസിക്ക് 22000 രൂപ പിഴ

കൊല്ലം: കൊല്ലം റയിൽവേ സ്റ്റേഷനിലെ റെയിൽവേ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി....

ഹൈക്കോടതി ഉത്തരവ് പ്രകാരം കൊടിതോരണങ്ങൾ അഴിച്ചുമാറ്റിയത് തടഞ്ഞതിന് കേസ്: സി ഐ ടി യു നേതാവിനെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട : അനധികൃത ബാനറുകളും കൊടി തോരണങ്ങളും പൊതുനിരത്തുകളിലും ഫുട്പാത്തുകളിലും സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് വിപരീതമായി  സ്ഥാപിച്ചവ നീക്കം ചെയ്തത് തടഞ്ഞതിനെതിരെ കേസ്. കുമ്പഴ കുലശേഖരപതി സ്വദേശി അലങ്കാരത്ത്  വീട്ടിൽ സക്കീറി(58)നെതിരെയാണ്...
- Advertisment -

Most Popular

- Advertisement -