Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaദേശീയപാത 66...

ദേശീയപാത 66 വികസനം: ചേർത്തല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാതയ്ക്ക് അനുമതി ലഭിച്ചു.

ചേർത്തല: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ചേർത്തല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാതകൾക്ക് അനുമതി ലഭിച്ചതായി കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. ചേർത്തല തങ്കി കവല, തിരുവിഴ ജംഗ്ഷൻ എന്നിവിടങ്ങളിൽ അടിപ്പാത അംഗീകരിച്ച് പ്രാരംഭ നടപടികൾ ആരംഭിച്ചു.  ആദ്യ ഘട്ടത്തിൽ ഇവിടങ്ങളിൽ അടിപ്പാതയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല. തുടർന്ന് വിഷയത്തിൽ ഇടപെട്ട കൃഷി മന്ത്രി പി.പ്രസാദ് തിരുവിഴ ജംഗ്ഷൻ, തങ്കി കവല, ചേർത്തല റെയിൽ വേ സ്റ്റേഷൻ എന്നിവിടങ്ങളിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉപരിതല ഗതാഗത മന്ത്രി ശ്രീ. നിതിൻ ഗഡ്കരിയേയും അന്നത്തെ സഹമന്ത്രി ശ്രീ. വി.കെ.സിങ്ങിനെയും കണ്ട് കത്ത് നൽകിയിരുന്നു.

ചേർത്തല പോലീസ് സ്റ്റേഷന് സമീപമുള്ള ഹൈവേ പാലം കാലപ്പഴക്കം കൊണ്ടും വെള്ളം ഒഴുകിപ്പോകുന്നതിന് സൗകര്യമില്ലാത്തതുകൊണ്ടും നിലവിൽ ഉള്ളതിൽ നിന്നും ഉയർത്തി പണിഞ്ഞ് പാലത്തിന് കീഴിലൂടെ അടിപ്പാത അനുവദിക്കണമെന്നും കൃഷി മന്ത്രി ആവശ്യപെട്ടിരുന്നു. ഇതും അംഗീകരിക്കപ്പെട്ടതായി മന്ത്രി പറഞ്ഞു. ദേശീയ പാത ഒഴിവാക്കി ആലപ്പുഴയിലേക്ക് യാത്ര സുഗമമാക്കുന്നതിന് ഈ റോഡുകൾ വികസിപ്പിക്കുന്നതിലൂടെ സാധിക്കും. ഈ പാതകൾ കൂടി അനുവദിച്ചതോടെ ചേർത്തല നഗരപരിധിയിൽ കാർത്യായനി ജംഗ്ഷൻ, അർത്തുങ്കൽ റോഡ്, ഹൈവേ പാലം, xray ജംഗ്ഷൻ എന്നിവിടങ്ങളിൽ അടിപ്പാത ലഭ്യമാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബ്രിട്ടനിൽ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്

ലണ്ടൻ : ബ്രിട്ടനിൽ 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിലേക്ക് .650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ ലേബർ പാർട്ടി കേവല...

കുമ്പഴ – കോന്നി റോഡിൽ പുളിമുക്ക് ജംക്ഷനിൽ കാറപകടം

കോന്നി : കുമ്പഴ - കോന്നി റോഡിൽ പുളിമുക്ക് ജംക്ഷനിൽ കാറപകടം ഉണ്ടായി. ഇന്ന് ഉച്ചയ്ക്ക് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റു. ഇവരെ പത്തനംതിട്ടയിലെ...
- Advertisment -

Most Popular

- Advertisement -