കോട്ടയം : പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ഇല്ലിവളവ് മാടവന വീട്ടിൽ ബിന്ദു(58) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുധാകരനെ (64) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് അക്രമം എന്ന് പ്രാഥമിക വിവരം.






