ചങ്ങനാശ്ശേരി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ പെരുന്ന എൻ എസ് എസ് ആസ്ഥാനം സന്ദർശിച്ചു. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അദ്ദേഹത്തെ സ്വീകരിച്ചു. നായർ സർവീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിശദമായി കേട്ട ഗവർണർ, പ്രവർത്തനങ്ങളിൽ സന്തോഷം പ്രകടിപ്പിച്ചു.
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമായി ‘ശ്രീവലഭന്റെ’ ഫോട്ടോ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് ഗവർണർ സി പി രാധാകൃഷ്ണൻ സമ്മാനിച്ചു.