Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതിലോല മേഖല...

പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം: തണ്ണിത്തോട്ടിൽ പ്രതിഷേധ റാലി 23-ന്

പത്തനംതിട്ട: ഏഴാമത് പരിഷ്കരിച്ച പരിസ്ഥിതിലോല മേഖല (ഇ.എസ്.എ) കരട് വിജ്ഞാപനത്തിനെതിരെ തണ്ണിത്തോട് മലയോര നിവാസികളുടെ നേതൃത്വത്തിൽ സർവകക്ഷി പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23-ന് ഉച്ചയ്ക്ക് 2.30ന് തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ബഹുജന പങ്കാളിത്തത്തോടെ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വിവിധ രാഷ്ട്രീയ-മത-സാമൂഹിക സംഘടനാ നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. തണ്ണിത്തോട് വില്ലേജിനെ ഇ.എസ്.എയുടെ ഏഴാമത് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയതിനെതിരെ ജനങ്ങൾക്കിടയിൽ വ്യാപകമായ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ജനങ്ങളുടെ ഭൂമിയിൽനിന്നുള്ള കൃഷി, വാസസ്ഥലം, വ്യാപാരം തുടങ്ങിയ ജീവിതോപാധികൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുന്നതിനും പുതിയ സ്‌കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന ആശങ്കയാണ് നാട്ടുകാർ.

ഭൂമിയുടെയും മണ്ണിന്റെയും മൂല്യം കുറയൽ, ബാങ്ക് വായ്പകൾ ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തേയും ബാധിക്കും എന്നാണ് ആശങ്ക. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസം, വിവാഹം, ആസ്തി വികസനം തുടങ്ങിയ ജീവിതത്തിലെ പ്രധാന ആവശ്യങ്ങൾക്കും നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നത് മലയോര നിവാസികളെ കടുത്ത ആശങ്കയിലാക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെൺകുട്ടിയ്ക്ക് നിരന്തരലൈംഗിക പീഡനം : പ്രതിക്ക് 73 വർഷം കഠിനതടവും  പിഴയും

പത്തനംതിട്ട : മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നിരന്തരലൈംഗിക പീഡനത്തിന് പെൺകുട്ടിയെ വിധേയയാക്കിയ പ്രതിക്ക് 73 വർഷം കഠിനതടവും   മൂന്നര ലക്ഷം പിഴയും കോടതി ശിക്ഷ വിധിച്ചു. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി...

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : വിവാദത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു.ഹൃദയ വാൽവിന് രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മരണകാരണം...
- Advertisment -

Most Popular

- Advertisement -