Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനവീകരിച്ച ക്ഷേത്രക്കുളം ...

നവീകരിച്ച ക്ഷേത്രക്കുളം  ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വെട്ടയ്ക്കൽ ചെള്ളപ്പുറം ശ്രീ ഘണ്ഠാകർണ്ണസ്വാമി ക്ഷേത്രം ആറാട്ടുകുളത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. കുളങ്ങളും തോടുകളും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു.

ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് ആറാട്ടുകുളം ശുദ്ധീകരിച്ച് കല്ലുകെട്ടി നവീകരിച്ചത്. പൊതു കുളങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് 59 ലക്ഷം രൂപ വിനിയോഗിച്ച് എട്ട് കുളങ്ങളുടെ നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ അധ്യക്ഷയായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂലം വള്ളംകളി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി

ആലപ്പുഴ: മൂലം ജലോത്സവ ദിനമായ നാളെ (22) ശനിയാഴ്ച ഉച്ചയ്ക്കു ശേഷം കുട്ടനാട് താലൂക്കിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ...

അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി : ടി. വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമല : ശബരിമല മേൽശാന്തിയായി അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി ടി. വാസുദേവൻ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു.കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ അരുൺകുമാർ നമ്പൂതിരി ഇപ്പോൾ കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയാണ്. കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ്...
- Advertisment -

Most Popular

- Advertisement -