Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsരക്ഷാപ്രവർത്തനം ഊർജ്ജിതമായി...

രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തും : മുഖ്യമന്ത്രി

വയനാട് : മുണ്ടക്കൈയിലും ചാലിയാറിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വയനാട്ടിൽ സ‍ർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെയ്‌ലി പാലം നിർമാണം പൂർത്തിയായതോടെ യന്ത്രസംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ വേഗത്തിലാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാന ശ്രദ്ധ രക്ഷാപ്രവ‍ർത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകൾ തുടരും.റവന്യൂ-വനം-ടൂറിസം-എസ്‌സി എസ്ടി മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി സ്ഥലത്ത് ക്യാംപ് ചെയ്ത് പ്രവ‍ർത്തിക്കും. മുഖ്യമന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുട്ടനാട്ടിലെ രണ്ടാംകൃഷി: ആദ്യ കൊയ് ത്ത് നാളെ (19) പൂർത്തിയാകും

ആലപ്പുഴ: കുട്ടനാട്ടിലെ ഈ സീസണിലെ ആദ്യ കൊയ് ത്ത്  കരുവാറ്റയിലെ  ഈഴാംകരി കിഴക്ക് പാടശേഖരത്തിൽ നാളെ (സെപ്റ്റംബർ 19ന്) പൂർത്തിയാകും. 133.4 ഹെക്ടര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ 170 കര്‍ഷകരാണ് കൃഷിയിറക്കിയത്. 135 ദിവസം...

ആറന്മുളയിൽ വഞ്ചിപ്പാട്ട് പഠന കളരി സംഘടിപ്പിച്ചു

ആറന്മുള : സാംസ്കാരിക വകുപ്പിൻ്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ആറന്മുളയിൽ വഞ്ചിപ്പാട്ട് പഠന കളരി സംഘടിപ്പിച്ചു. ആറന്മുള കിഴക്ക് പള്ളിയോട സേവാ സമിതിയുടെ നേതൃത്വത്തിൽ പന്തളം നഗരസഭാ പരിധിയിലെ 80 ൽപരം...
- Advertisment -

Most Popular

- Advertisement -