Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള...

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള : ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം സ​ന്തോ​ഷ്കു​മാ​റി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്കും: മ​ന്ത്രി കെ മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം പി.​ഡി. സ​ന്തോ​ഷ്കു​മാ​റി​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ കത്തു ന​ൽ​കി.

നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദേ​വ​സ്വം ബോ​ർ​ഡി​ലും സ​ന്തോ​ഷ്കു​മാ​ർ അം​ഗ​മാ​യി​രു​ന്നു. ശ​ബ​രി​മ​ല ദ്വാ​ര​ക​പാ​ല​ക ശി​ൽ​പം വീ​ണ്ടും സ്വ​ർ​ണം പൂ​ശു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗ​ത്തി​ൽ സ​ന്തോ​ഷ്കു​മാ​റും പ​ങ്കെ​ടു​ത്തി​രു​ന്നു. ശ​ബ​രി​മ​ല ക​ട്ടി​ള​പ്പാ​ളി സ്വ​ർ​ണം പൂ​ശു​ന്ന​തു​മാ​യ ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ത്തി​ൽ പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ പ​ങ്ക് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്ന സ​ന്തോ​ഷി​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​വ്, ദേ​വ​സ്വം മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ന്തോ​ഷ്കു​മാ​റി​ന്‍റെ പ​ങ്കും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കുമെന്നും മന്ത്രി വ്യക്തമാക്കിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

തിരുവല്ല : നെടുംപുറം ഗ്രാമപഞ്ചായത്ത്,ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി,പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലേഷ് മങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ വിവിധ അംഗനവാടികളിൽ നടത്തി...

ഇന്ത്യൻ അതിർത്തിയിൽ വൻ നുഴഞ്ഞുകയറ്റ നീക്കമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ

ന്യൂഡൽഹി : ജമ്മു കശ്മീരിലേക്ക് 800 ഓളം ഭീകരരെ കൂട്ടത്തോടെ നുഴഞ്ഞുകയറാൻ പദ്ധതിയിടുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട്. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും ഐഎസ്‌ഐയും സൈന്യവും കുറഞ്ഞത് 70 ഭീകര കേന്ദ്രങ്ങളെങ്കിലും...
- Advertisment -

Most Popular

- Advertisement -