Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുതിർന്ന പൗരന്മാരുടെ...

മുതിർന്ന പൗരന്മാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ സമൂഹം കൈകോർക്കണം: ജില്ലാ കളക്ടർ

ആലപ്പുഴ: മുതിർന്ന പൗരന്മാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാൻ സമൂഹം കൈകോർക്കണമെന്നു ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി നായർ പറഞ്ഞു.

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾ തടയുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

മുതിർന്ന പൗരന്മാർ സമൂഹത്തിന്റെ അനുഭവസമ്പത്തിന്റെയും മൂല്യബോധത്തിന്റെയും അമൂല്യ ശേഖരമാണെന്നും അവരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കുന്നത് ഓരോ പൗരന്റെയും കടമയാണെന്നും  അദ്ദേഹം പറഞ്ഞു.

വയോജനങ്ങൾക്കെതിരായ ശാരീരിക, മാനസിക, സാമ്പത്തിക അതിക്രമങ്ങൾ തിരിച്ചറിയുകയും അവ തടയുന്നതിനായി കുടുംബങ്ങളും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ  വയോജന കൗൺസിൽ അംഗം  സി. വാമദേവ് അധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ഭാഗമായി വയോജന സംരക്ഷണ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. തുടർന്ന് ജില്ലാ കളക്ടർ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തലമുറകൾ തമ്മിലുള്ള പരസ്പര ധാരണയും ബഹുമാനവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച “തലമുറ സംവാദം” ശ്രദ്ധേയമായി.

ത്രേസ്യാ സെബാസ്റ്റ്യനും ഡോ. അഞ്ജു മാധവും സംവാദത്തിന് നേതൃത്വം നൽകി.
മുതിർന്ന പൗരന്മാരുടെ അവകാശസംരക്ഷണം, സാമൂഹിക ഉൾച്ചേരൽ, മാനസികാരോഗ്യം, കുടുംബ പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്ത പരിപാടി സമൂഹത്തിൽ വയോജന സൗഹൃദ സമീപനം വളർത്തുന്നതിനുള്ള സുപ്രധാന വേദിയായി മാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരിയിൽ ഷുക്കൂർ വധക്കേസ്: പി.ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജി തള്ളി

കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളായ സിപിഎം നേതാക്കൾ പി.ജയരാജനും ടി.വി. രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി.കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ഹർജി തള്ളിയത്.ഇരുനേതാക്കളും കേസിൽ വിചാരണ...

ശബരിമലയിലെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ പരിശോധനയില്ലാതെ

തിരുവനന്തപുരം : ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് കടത്തിവിട്ടത് പമ്പയില്‍ പരിശോധനയില്ലാതെ.ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം മന്ത്രി കെ. മുരളീധരന് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം സ്ഥിരീകരിക്കുന്നു .മുപ്പത് ബാച്ചുകളിലായി സന്നിധാനത്തേക്ക് എത്തിച്ച ഒന്നര...
- Advertisment -

Most Popular

- Advertisement -