Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNew DelhiEPFO വേതന...

EPFO വേതന പരിധി പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി

ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (EPFO) കീഴിലുള്ള നിർബന്ധിത ആനുകൂല്യങ്ങൾക്കായുള്ള ശമ്പള പരിധി പ്രതിമാസം 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തുന്നതിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഈ തീരുമാനം 51 ലക്ഷത്തിലധികം കൂടുതൽ ജീവനക്കാരെ നിർബന്ധിത ഇ.പി.എഫ്.ഒ പരിധിയിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിൽ, പ്രതിമാസം 15,000 രൂപയ്ക്ക് മുകളിൽ ശമ്പളത്തിൽ ഒരു പുതിയ ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരൻ ഇ.പി.എഫ് (EPF) ചട്ടക്കൂടിന് കീഴിൽ സ്വയം ഉൾപ്പെടാറില്ല. ശമ്പള പരിധി 25,000 രൂപയായി ഉയർത്തുന്നതോടെ, 15,000 മുതൽ 25,000 രൂപ വരെ ശമ്പള പരിധിയിലുള്ള വലിയൊരു വിഭാഗം ജീവനക്കാർ നിയമാനുസൃതമായ ഈ സാമൂഹിക സുരക്ഷാ പദ്ധതിക്ക് കീഴിൽ വരും.2014 സെപ്റ്റംബറിലാണ് ശമ്പള പരിധി 15,000 രൂപയായി പരിഷ്കരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി

ആറന്മുള : വിദേശമദ്യവും മറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി. ഇലന്തൂർ ചെമ്പകത്തിൽ പടി കൈതൊട്ടമലയിൽ അജിത് വർഗീസ് (41) ആണ് പിടിയിലായത്. 500 മില്ലിയുടെ...

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

ന്യൂ ഡൽഹി : 164 വർഷം പഴക്കമുള്ള, കൊളോണിയൽ കാലത്തെ ഇന്ത്യൻ ശിക്ഷാനിയമങ്ങൾക്ക് പകരം രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്ന് മുതൽ നിലവിൽ വന്നു .ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും, സിആർപിസിക്കു...
- Advertisment -

Most Popular

- Advertisement -