Friday, August 1, 2025
No menu items!

subscribe-youtube-channel

HomeSpiritualമണിപ്പുഴ ദേവീക്ഷേത്രത്തിലെ...

മണിപ്പുഴ ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന്  കൊടിയേറും

തിരുവല്ല: തിരുവല്ല മണിപ്പുഴ ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് തിങ്കളാഴ്ച (27) കൊടിയേറി ഫെബ്രുവരി അഞ്ചിന് സമാപിക്കും. ചോതിക്കിഴക്കേതില്‍ പി.കെ. ശിവശങ്കരപ്പിള്ളയുടെ വസതിയില്‍ നിന്നുമാണ് കൊടിമര ഘോഷയാത്ര ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ഉത്സവദിവസങ്ങളില്‍ ഗണപതിഹോമം, ദേവീമാഹാത്മ്യം പാരായണം എന്നിവയ്ക്ക് ശേഷം വൈകീട്ട് 6.30-ന് ദീപാരാധന. ഏഴു മുതല്‍ വിവിധ കലാപരിപാടികള്‍, രാത്രി അന്നദാനം എന്നിവ ഉണ്ടാകും. ഫെബ്രുവരി ഒന്നിന് പാഡി വോയ്‌സ് നെടുമ്പ്രം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള.

രണ്ടിന് തിരുവല്ല മെലഡീസിന്റെ കരോക്കെ ഗാനമേള. നാലിന് ചന്തിരൂര്‍ മായയുടെ നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും- അലങ്കാരന്‍. പത്താം ദിവസമായ ഫെബ്രുവരി അഞ്ചിന് നവകവും കലശവും, പുതുക്കല നിവേദ്യം, കളമെഴുത്തും പാട്ടും എന്നിവ ഉണ്ടാകും. 11-ന് സാംസ്‌കാരിക സമ്മേളനം തിരുവല്ല മാതാ അമൃതാനന്ദമയിമഠം അധിപതി സ്വാമിനി ഭവ്യാമൃത പ്രാണാ ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെ ആദരിക്കും. 12-ന് സമൂഹസദ്യ, വൈകീട്ട് 7.45-ന് താലപ്പൊലി എഴുന്നള്ളത്തും സേവയും ഉണ്ടാകും. ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച ഗ്രാമത്തിന്റെ ഐശ്വര്യത്തിനായി സമൂഹപ്രാര്‍ത്ഥന നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം തള്ളിയ നിലയിൽ: സെക്രട്ടറി പോലീസിൽ പരാതി നല്കി

റാന്നി : റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം  തള്ളിയ നിലയിൽ. സംഭവത്തെ തുടർന്ന്  പഞ്ചായത്ത് സെക്രട്ടറി  റാന്നി പോലീസിൽ പരാതി നല്കി. കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ്   ചാക്കിൽ കെട്ടിയും, വാരി...

കനത്ത ചൂട് : നേരിട്ടുള്ള വെയില്‍ കൊള്ളരുത് : ധാരാളം വെള്ളം കുടിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം പ്രധാനമാണ്. രാവിലെ...
- Advertisment -

Most Popular

- Advertisement -