കൊച്ചി : കളമശ്ശേരിയില്‍ മൂന്ന് വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു .2 പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. എറണാകുളം കളമശേരിയിലുള്ള സെൻ്റ് പോൾസ് സ്‌കൂളിലെ 1,2 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.സ്‌കൂളിന് ഒരാഴ്‌ച്ചത്തേയ്‌ക്ക് അവധി പ്രഖ്യാപിച്ചതായി സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു
കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതോടെ 5 വിദ്യാര്‍ഥികളെ ശനിയാഴ്ച്ച ആയിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി.