Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല താലൂക്ക്...

തിരുവല്ല താലൂക്ക് ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

തിരുവല്ല: താലൂക്ക് ആശുപത്രിയില്‍ പുതിയ  ലേബര്‍ റൂം ആന്റ് ഓപ്പറേഷന്‍ തിയേറ്റര്‍, വയോജന വാര്‍ഡ്, പോളിഡെന്റല്‍ ക്ലിനിക്ക്, ഓക്‌സിജന്‍ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ്  29) രാവിലെ 11 ന് ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ നിര്‍വഹിക്കും. വര്‍ഗീസ് മാമ്മന്‍ എംഎല്‍എ അധ്യക്ഷനാകും.

ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ലേഖ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വി മീനാക്ഷി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍, ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ അനു എസ് നായര്‍, തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ വി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി : ആർക്കും പരിക്കില്ല 

തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി.  ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ  5 മണിക്ക്  ആയിരുന്നു അപകടം. അമിത വേഗതയിലെത്തിയ  തമിഴ്നാട് രജിസ്ട്രേഷൻ...

നെഹ്റു ട്രോഫി വള്ളംകളി : ജലമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പുന്നമടക്കായലില്‍ പൂര്‍ത്തിയായി. 22 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ മൊത്തം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് മുഖ്യമന്ത്രി വിഡി സതീശന്‍...
- Advertisment -

Most Popular

- Advertisement -