Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് ഗുണ്ടാ...

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് വെട്ടേറ്റ ഗുണ്ടാ നേതാവ് മരിച്ചു.വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ പൗഡിക്കോണം സൊസൈറ്റി ജംക്‌ഷനിൽ ആയിരുന്നു സംഭവം. കാറിലെത്തിയ മൂന്നംഗ സംഘമാണ് വെട്ടുകത്തിയും വടിവാളും ഉപയോഗിച്ച് ജോയിയെ വെട്ടിയത്.

വെട്ടേറ്റ് മൂന്നു മണിക്കൂറോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്.പുലർച്ചെ മരണം സ്ഥിരീകരിച്ചു. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ടുദിവസം മുൻപാണ് ജോയി പുറത്തിറങ്ങിയത്. കൊലപാതകത്തിനു പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്നാണ് പൊലീസ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മോഷണം: പോലീസ് അന്വേഷണം ശക്തമാക്കി

പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ മോഷണവും മോഷണ ശ്രമങ്ങളും നടന്നിട്ടും അന്വേഷണം നടത്തി പ്രതികളെ പിടികൂടാനാവാതെ ഇരുട്ടിൽ തപ്പി പൊലീസ്.  രാത്രി സമയങ്ങളിലാണ് മോഷണം വ്യാപകമായി നടന്നത്. അടൂർ...

യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി : രണ്ടുപേർ പിടിയിൽ

കൊച്ചി : പിറവത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് കത്തിച്ചു.ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ (31) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെട്രോൾ ഒഴിച്ച സുഹൃത്ത് ജിഷ്ണു ഉൾപ്പെടെ രണ്ടുപേർ...
- Advertisment -

Most Popular

- Advertisement -