Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsകുവൈറ്റിൽ നിന്നും...

കുവൈറ്റിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ച മലയാളി വിമാനത്തിൽ വച്ച് മരണമടഞ്ഞു

പത്തനംതിട്ട : കുവൈറ്റിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ച മലയാളി വിമാനത്തിൽ വച്ച് മരണമടഞ്ഞു.കുവൈറ്റ്‌  അബ്ബാസിയായിൽ താമസിച്ച് വന്ന കുവൈത്ത് അൽ- ഇസാ മെഡിക്കൽ ആൻഡ് എക്യുമെന്‍റ് ജീവനക്കാരനും, റാന്നി കല്ലൂർ മാത്യു ചാക്കോയുടെയും  ഏലിയാമ്മ ചാക്കോയുടെയും മകനുമായ  തോമസ് ചാക്കോയാണ് (തമ്പി-56) മരിച്ചത് .ഇന്നലെ രാത്രി കുവൈത്ത് എയർവേയ്സിൽ കുവൈറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അന്ത്യം.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ദുബായിൽ അടിയന്തരമായി ഇറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം ദുബായിൽ മോർച്ചറിയിലേക്ക് മാറ്റിയ ശേഷം വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. സെപ്റ്റംബർ 14 ന് ഇതേ വിമാനത്തിൽ കൊച്ചിയിൽ നിന്ന് തിരികെ കുവൈറ്റിലേക്ക്  തോമസ് ചാക്കോ മടക്ക യാത്രക്കുള്ള റ്റിക്കറ്റും എടുത്തിരുന്നു. ഭാര്യ  ശോശാമ്മ തോമസ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പട്‌ന : ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു .പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിയിലായിരുന്നു ചടങ്ങ് .ഉപമുഖ്യമന്ത്രിമാരായി വിജയ് കുമാർ സിൻഹയും സാമ്രാട്ട് ചൗധരിയും സത്യപ്രതിജ്ഞ ചെയ്തു. ​ഗവർണർ ആരിഫ് മു​ഹമ്മദ്...

പോത്തൻകോട് മോഷണത്തിനിടെ 65 കാരിയെ കൊലപ്പെടുത്തി : പ്രതി പിടിയിൽ

തിരുവനന്തപുരം : പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ മണികണ്ഠ ഭവനിൽ തങ്കമണിയെ(65) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.പോത്തൻകോട് സ്വദേശി തൗഫീഖ് ആണ് പിടിയിലായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെയാണ് തങ്കമണിയെ...
- Advertisment -

Most Popular

- Advertisement -