Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് നിന്ന്...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഉമറിനെയാണ് (23) തട്ടിക്കൊണ്ടുപോയത്. ഉമറിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

വിദേശത്ത് നിന്നും വന്ന ആളില്‍ നിന്നും 64 ഗ്രാം സ്വര്‍ണം വാങ്ങാനാണ് ഉമര്‍ എത്തിയത്. എന്നാല്‍, സ്വര്‍ണം കൈമാറിയിരുന്നില്ല. ഉമറിന്‍റെ കൈവശം സ്വര്‍ണം ഉണ്ടെന്ന ധാരണയിലാണ് സംഘം തട്ടിക്കൊണ്ടുപോയത്. സ്വര്‍ണം ഇല്ലെന്ന് മനസിലാക്കിയതോടെ ഉമറിനെ വിട്ടയക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വലിയ തുറ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ സംഘമാണ് ഉമറിനെ തട്ടികൊണ്ടുപോയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പായിപ്പാട് ബി എഡ് കോളേജിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണം നടന്നു

ചങ്ങനാശ്ശേരി : പായിപ്പാട് ബി എഡ് കോളേജിൽ സോഷ്യൽ സയൻസ് ക്ലബിൻ്റെയും NSS & IQACയുടെയും അഭിമുഖ്യത്തിൽ  ക്വിറ്റ് ഇന്ത്യാ ദിനാചരണം നടന്നു.  പ്രിൻസിപ്പാൾ ഡോ. രാജീവ് പലിയൂർ ഉത്ഘാടനം ചെയ്തു. അഭിലാഷ...

സുനാമി മുന്നറിയിപ്പ് : പത്തോളം രാജ്യങ്ങളിൽ ജാഗ്രത

ടോക്കിയോ : റഷ്യയിലെ കാംചത്ക ഉപദ്വീപിൽ ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെ പത്തോളം രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്. ഭൂകമ്പത്തെ തുടർന്നു റഷ്യൻ തീരങ്ങളിൽ ശക്തമായ സൂനാമി ആഞ്ഞടിച്ചിരുന്നു.ജപ്പാനിലെ വിവിധ തീരങ്ങളിൽ 45 സെന്റീമീറ്ററോളം ഉയരത്തിൽ...
- Advertisment -

Most Popular

- Advertisement -