Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഓട്ടോ റിക്ഷകള്‍ക്കുള്ള...

ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് : സംസ്ഥാനം മുഴുവൻ സർവീസ് നടത്താം

തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി.കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനാകും. ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോറിക്ഷ സി.ഐ.ടി.യു. കണ്ണൂര്‍ മാടായി ഏരിയ കമ്മിറ്റിയുടെ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഇളവ് സർക്കാർ അനുവദിച്ചത്.

പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെർമിറ്റ് നിയന്ത്രിയിച്ചത്.ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്.പെര്‍മിറ്റില്‍ പുതിയ ഇളവുകള്‍  ലഭിക്കുന്നതിനായി ഓട്ടോറിക്ഷകള്‍ സ്‌റ്റേറ്റ് പെര്‍മിറ്റ് ആയി രജിസ്റ്റര്‍ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിബന്ധനവെച്ചാണ് തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലി ചെയ്ത ജീവനക്കാർക്കെതിരെ വീണ്ടും നടപടി

തിരുവനന്തപുരം : മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ വീണ്ടും നടപടി.97 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദലി ജീവനക്കാരും അടങ്ങുന്ന 40 പേരെ സർവീസിൽ നിന്നും പിരിച്ചുവിടുകയും...

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനം : അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു

ആലപ്പുഴ: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും, ആലപ്പുഴ ഫയർ റെസ്ക്യൂ വകുപ്പും സംയുക്തമായി  സന്നദ്ധ രക്ഷാപ്രവർത്തകസേനയായ അപ്ദമിത്ര പ്രവർത്തകരെ...
- Advertisment -

Most Popular

- Advertisement -