Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsയുക്രൈന്‍ ഷെല്ലാക്രമണം...

യുക്രൈന്‍ ഷെല്ലാക്രമണം : തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി വിവരം

തൃശ്ശൂർ : റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രൈന്‍ ഷെല്ലാക്രമണത്തില്‍ തൃക്കൂര്‍ സ്വദേശി കൊല്ലപ്പെട്ടതായി വിവരം. കല്ലൂര്‍ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകന്‍ സന്ദീപാണ് (36) ആണ്‌ റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്നത്.സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യന്‍ പട്ടാള പട്രോളിങ് സംഘം കൊല്ലപ്പെട്ടതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റ് ഏഴു പേരും മോസ്‌കോയില്‍ റസ്റ്റോറന്റിലെ ജോലിക്കെന്നു പറഞ്ഞു റഷ്യയിലേക്ക് പോയത്.പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് അറിയിച്ചിരുന്നു. സംഭവത്തില്‍ എംബസിയില്‍നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയിലെ മലയാളി സംഘടനകള്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂവാറ്റുപുഴയിൽ കുളിക്കാനിറങ്ങിയ അമ്മൂമ്മയും പേരകുട്ടിയും മുങ്ങി മരിച്ചു

കൊച്ചി : മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ കുളിക്കാനിറങ്ങിയ സ്ത്രീയും കൊച്ചുമകളും മുങ്ങിമരിച്ചു.കിഴക്കേക്കുടിയില്‍ ആമിന (60) കൊച്ചുമകള്‍ ഫര്‍ഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്.രണ്ടാര്‍ കരയിലെ നെടിയന്‍കാല കടവിലാണ് അപകടമുണ്ടായത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഫര്‍ഹയുടെ സഹോദരി ഗുരുതരാവസ്ഥയിൽ...

സെറ്റ് അപേക്ഷ 25 വരെ നൽകാം

തിരുവനന്തപുരം:ഹയർസെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ 25 വൈകിട്ട് 5 മണിവരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ...
- Advertisment -

Most Popular

- Advertisement -