Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതമിഴ് വിശ്വകർമ്മ...

തമിഴ് വിശ്വകർമ്മ സമൂഹം ഗോൾഡൺ ജൂബിലി സമ്മേളനം

തിരുവനന്തപുരം : തമിഴ് വിശ്വകർമ്മ സമൂഹത്തിന്റെ ഗോൾഡൺ ജൂബിലി സമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. അടൂർ പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. പ്രധാനമന്ത്രി വിശ്വകർമ്മ യോജനയിൽ പരമ്പരാഗത തൊഴിലായി സ്വർണ്ണത്തൊഴിലിനെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതിനെ സമുദായ അംഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കരമന ജയൻ നിർദ്ദേശിച്ചു. വിശ്വകർമ്മജരും ഹിന്ദു സമൂഹം എന്ന് വിഷയത്തെ കുറിച്ച് ഇ.എസ്.ബിജു സംസാരിച്ചു. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ഡോ.രമണി ഗോപാലകൃഷ്ണൻ സംസാരിച്ചു.

സംസ്ഥാന പ്രസിഡന്റ് ആർ.എസ്.മണിയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സി.കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു. മുൻ ഗുജറാത്ത് പി.എസ്.സി. അംഗം ഡോ.എസ്.ആർ. പഥാണി, വി.എസ്.എസ്. സംസ്ഥാന പ്രസിഡന്റ് അഡ്വ .റ്റി.ആർ.മധു, കെ.വി.എസ്. സംസ്ഥാന പ്രസിഡന്റ് ദിനേശ് വർക്കല, പ്രവാസി വിശ്വകർമ്മ ഐക്യവേദി ജനറൽ സെക്രട്ടറി ബി.രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ആർ.കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുകേഷ് അടക്കം 4 പേരുടെ മുൻകൂർ ജാമ്യഹർജികൾ ഇന്ന് പരിഗണിക്കും

കൊച്ചി : പീഡനക്കേസില്‍ നടനും എം.എല്‍.എ.യുമായ മുകേഷ്,നടന്മാരായ മണിയന്‍പിള്ള രാജു,ഇടവേള ബാബു, ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്...

സബ്സ്റ്റേഷനിൽ ഫീഡർ ലൈനുകളുടെ  പണികൾ നടക്കുന്നതിനാൽ  ജലവിതരണം മുടങ്ങും

കടപ്ര: കെ എസ് ഇ ബി സബ്സ്റ്റേഷനിൽ ഫീഡർ ലൈനുകളുടെ തകരാർ പരിഹരിക്കുന്ന പണികൾ നടക്കുന്നതിനാൽ വോൾട്ടേജ് ക്ഷാമം മൂലം വാട്ടർ അതോറിറ്റിയുടെ പമ്പിങ്ങ് തടസപ്പെടും. കെ എസ് ഇ ബിയുടെ ജോലികൾ പൂർത്തിയാകുന്നത്...
- Advertisment -

Most Popular

- Advertisement -