Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഎസ് പി...

എസ് പി യുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പി.വി.അൻവറിന്റെ കുത്തിയിരുപ്പ് സമരം

മലപ്പുറം : എസ് പി എസ്. ശശിധരന്‍റെ ഔദ്യോഗിക വസതിയ്ക്കു മുന്നിൽ കുത്തിയിരുപ്പ് സമരവുമായി പി.വി. അന്‍വര്‍ എം എൽ എ .എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുക എന്നാവശ്യപ്പെട്ടാണ് എംഎല്‍എയുടെ സമരം.

ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത മറുനാടൻ മലയാളി ചാനൽ ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി രക്ഷിച്ച എഡിജിപി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ജയിലിൽ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളും സ്ഥാപിച്ചുകൊണ്ടാണ് പി വി അന്‍വറിന്‍റെ കുത്തിയിരിപ്പ് പ്രതിഷേധം.പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പി ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ  മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ് റോഡിന്റെ  ശോചനീയാവസ്ഥ പരിഹരിക്കണം:  ജനകീയ സംരക്ഷണ സമിതി

തിരുവല്ല : കുറ്റൂർ  മാമ്മൂട്ടിൽപ്പടി - ഏറ്റുകടവ് റോഡിന്റെ  ശോചനീയാവസ്ഥ  പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ ( 7 ) മാമ്മൂട്ടിൽ പടിയിൽ  പ്രതിഷേധയോഗം സംഘടിപ്പിക്കുന്നു. ജനകീയ സംരക്ഷണ സമിതി, ...

പാലക്കാട് 3806 കോടി ചെലവില്‍ വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ കേന്ദ്രമന്ത്രി...
- Advertisment -

Most Popular

- Advertisement -