Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsവിദ്യാഭ്യാസ മുന്നേറ്റം...

വിദ്യാഭ്യാസ മുന്നേറ്റം ആരോഗ്യമേഖലയിലെ പുരോഗതിക്കിടയാക്കി : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട : സംസ്ഥാനത്ത് ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള മുന്നേറ്റത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളിലെ  പുരോഗതിയെന്ന് ആരോഗ്യ വനിതാ- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് . കോഴഞ്ചേരി സർക്കാർ ഹൈസ്കൂളിൽ സംഘടിപ്പിച്ച 28മത് സംസ്ഥാന റ്റിറ്റിഐ, പിപിറ്റിറ്റിഐ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

വിദ്യാഭ്യാസരംഗത്ത്  ഏറ്റവും ക്രിയാത്മകമായ പരിവർത്തനങ്ങളാണ് ഉണ്ടായിട്ടുള്ളത്. നീതി ആയോഗ്  നമ്മുടെ വിദ്യാഭ്യാസ മേഖല രാജ്യത്തെ ഏറ്റവും മികച്ചതാണ് എന്ന് വിലയിരുത്തി.  വിദ്യാർത്ഥിയെയും വിഷയത്തെയും മനസ്സിലാക്കി അറിവ് പകർന്നു നൽകുന്ന അധ്യാപകർ ബഹുമുഖ പ്രതിഭകൾ ആണെന്നും കൂട്ടിച്ചേർത്തു.

കലോത്സവത്തിൽ വിജയികളായവർക്ക്  സമ്മാനദാനവും നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ് അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീനാപ്രഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി ഈശോ, സ്വീകരണ കമ്മിറ്റി കൺവീനർ ജെബി തോമസ്,   ഉദ്യോഗസ്ഥർ,  അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

റ്റിറ്റിഐ ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ലാ വിഭാഗത്തിൽ കൊല്ലം  ഒന്നാം സ്ഥാനവും മലപ്പുറം  രണ്ടാം സ്ഥാനവും കരസ്ഥമാക്കി. റ്റിറ്റിഐ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂൾ വിഭാഗത്തിൽ കാസർഗോഡ്  കന്നിവയൽ ജിറ്റിറ്റിഐ ഒന്നാം സ്ഥാനവും ഇടുക്കി ഡയറ്റ് (തൊടുപുഴ )രണ്ടാം സ്ഥാനവും നേടി. പിപിറ്റിറ്റിഐ ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ലാ വിഭാഗത്തിൽ തിരുവനന്തപുരം ഒന്നാം സ്ഥാനവും തൃശൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പിപിറ്റിറ്റിഐ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂൾ വിഭാഗത്തിൽ തൃശൂർ ഒല്ലൂർ വിദ്യ പിപിറ്റിറ്റിഐ ഒന്നാം സ്ഥാനവും കോഴിക്കോട് നടക്കാവ് സർക്കാർ ഐടിഇ ( വുമൺ) രണ്ടാം സ്ഥാനവും നേടി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2,78,10,942 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. അന്തിമ വോട്ടർപട്ടിക പ്രകാരമുള്ള ആകെ വോട്ടർമാരിൽ 1,43,69,092 പേർ...

കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.മുന്നൊരുക്കങ്ങൾ അവസാന നിമിഷം ചെയ്യേണ്ട കാര്യമല്ലെന്നും ഇക്കാര്യങ്ങൾ പറഞ്ഞു മടുത്തുവെന്നും യാതൊരു നടപടിയും ഉണ്ടായിക്കാണുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കൊച്ചിയിലെ...
- Advertisment -

Most Popular

- Advertisement -