Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട നെടുമ്പ്രം...

പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിലെ 27 കുടുംബങ്ങൾ ഇനി മുതൽ ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്ത് നിവാസികൾ

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാർഡ് 13 ൽ തെറ്റായി ഉൾപ്പെട്ട 27 കുടുംബങ്ങൾ ഇനി ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്ത് സ്വദേശികളാകും. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല തദ്ദേശ അദാലത്തിൽ ഇതു സംബന്ധിച്ച ഉത്തരവ് മന്ത്രി  നെടുമ്പ്രം സ്വദേശികൾക്ക് കൈമാറി.

ഈ കുടുംബങ്ങളുടേത് ഉൾപ്പെടെ 29 വീടുകൾ നെടുമ്പ്രം പഞ്ചായത്തിൻ്റെ പതിമുന്നാം വാർഡിലെ വസ്തു നികുതി നിർണയ രജിസ്റ്ററിൽ നിന്നും ഒഴിവാക്കി ആലപ്പുഴ ജില്ലയിലെ തലവടി ഗ്രാമപഞ്ചായത്തിന്റെ വസ്തുനികുതി നിർണയ രജിസ്റ്ററിൽ ഉൾപ്പെടുത്തി. നെടുമ്പ്രം പ്രദേശത്തെ ഈ 29 കെട്ടിടങ്ങൾ മണിമലയാറിൻ്റെ മറുകരയിലാണ് സ്ഥിതി ചെയ്യുന്നത്.

മണിമലയാറിൻ്റെ മറുകരയിലായതിനാൽ നെടുമ്പ്രം ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ ഈ കുടുംബങ്ങളിലേക്ക് എത്തിക്കാൻ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഈ മേഖലയിലേക്ക് എത്തിക്കുന്നതിനും കാലതാമസം ഉണ്ടാവുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ നിലപാട് ശ്ലാഘനീയം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : സംസ്ഥാന ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച  കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചില പരാമർശങ്ങൾ സമൂഹത്തിൽ ഇടപെടുന്ന ഒരു സഭ എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് മലങ്കര...

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ : റിപ്പോര്‍ട്ടിന് അംഗീകാരംനല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് രാം നാഥ് കോവിന്ദ് കമ്മിറ്റി നൽകിയ റിപ്പോർട്ട് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബിൽ കൊണ്ടുവരാനാണ് തീരുമാനം....
- Advertisment -

Most Popular

- Advertisement -