Tuesday, August 11, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ...

ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ കാണാതായ സ്ത്രീയെ  പോലീസ് കണ്ടെത്തി

ആറന്മുള : കഴിഞ്ഞമാസം 18 ന് വീട്ടിൽ നിന്നും കാണാതായ 55 കാരിയെ ആറന്മുള പോലീസ് തണ്ണിത്തോട്ടിൽ നിന്നും കണ്ടെത്തി. ഇലന്തൂർ പൂക്കോട് മേട്ടയിൽ വീട്ടിൽ അയ്യപ്പന്റെ ഭാര്യ പുഷ്പയെയാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ഇവരെ കഴിഞ്ഞ 15ന് രാവിലെ എട്ടരയ്ക്ക് ശേഷം വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു.

17 ന് ആറന്മുള പോലീസ് സ്റ്റേഷനിൽ ഭർത്താവ് പരാതി നൽകി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന് പ്രത്യേക സംഘം ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിക്കുകയും എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരം കൈമാറുകയും ചെയ്തിരുന്നു.

പത്തനംതിട്ട, റാന്നി തുടങ്ങിയ സ്ഥലങ്ങളിലും ജില്ലയ്ക്ക് പുറത്തും ആളുകൾ പലയിടങ്ങളിലും കണ്ടതായി വിവരം ലഭിച്ച പ്രകാരം പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. സി സി ടി വി ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചും വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ തണ്ണിത്തോട്ടിലുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെനിന്നും ഇവരെ കണ്ടെത്തിയത്.

തുടർന്ന് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്നും, പിന്നീട് തണ്ണിത്തോട്ടിലൊരു വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നെന്നും  പോലീസിനോട് ഇവർ പറഞ്ഞു. കോടതിയിൽ ഹാജരാക്കി. തുടർന്ന് തണ്ണിത്തോട്ടിലെ വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു. അവിടെ പ്രായമായ സ്ത്രീയെ പരിചരിക്കുന്ന ജോലിയിലായിരുന്നു ഇവർ.

അന്വേഷണസംഘത്തിൽ ആറന്മുള പോലീസ് ഇൻസ്‌പെക്ടർ പ്രവീൺ, എസ്സ് ഐ അലോഷ്യസ്, എസ് സി പിഓ അനിൽ, സി പി ഓമാരായ ജിതിൻ, സെയ്ഫുദീൻ, അപർണ എന്നിവരാണ് ഉണ്ടായിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശ്ശൂർ : തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു 2.50ഓടെയായിരുന്നു മരണം . തൃശൂർ അതിരൂപത...

മഴ : 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെലോ...
- Advertisment -

Most Popular

- Advertisement -