Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsതദ്ദേശസ്ഥാപനങ്ങളിലെ വാർഡ്...

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗരേഖയായി

തിരുവനന്തപുരം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജനപ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വാർഡ് പുനർവിഭജനം നടത്തും. 2011 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിലാണ് വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ചിട്ടുള്ളത്.

ആദ്യഘട്ടത്തിൽ നടക്കുന്ന വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് ഡീലിമിറ്റേഷൻ കമ്മീഷൻ നവംബർ 16 ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ 2024 ഡിസംബർ ഒന്ന് വരെ കരട് റിപ്പോർട്ടിനെ കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും നൽകാവുന്നതാണ്. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ബന്ധപ്പെട്ട ജില്ലാ കളക്ടർക്കോ നേരിട്ടും രജിസ്റ്റേർഡ് തപാലിലും പരാതികളും ആക്ഷേപങ്ങളും നൽകാം.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കുറഞ്ഞത് 14 ഉം കൂടിയത് 24 ഉം വാർഡുകളുണ്ടാകും. ജില്ലാ പഞ്ചായത്തുകളിൽ ഇത് യഥാക്രമം 17 ഉം 33 ഉം ആണ്. മുനിസിപ്പാലിറ്റികളിൽ ഏറ്റവും കുറഞ്ഞത് 26 ഉം, ഏറ്റവും കൂടിയത് 53 വാർഡുകളുണ്ടാകും. കോർപ്പറേഷനുകളിൽ ഇത് യഥാക്രമം 56 ഉം, 101 ഉം ആണ്.

87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാർഡുകൾ 3241 ആയും,ആറ് കോർപ്പറേഷനുകളിലെ 414 വാർഡുകൾ421 ആയും, 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകൾ 17337 ആയും, 152 ബ്‌ളോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആയും, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ 346 ആയും വർദ്ധിക്കും.ഇതോടെ ആകെ വാർഡുകളുടെ എണ്ണം 23612 ആകും.

വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ https://www.lsgkerala.gov.in, https://www.sec.kerala.gov.in, https://www.prd.kerala.gov.in, https://www.kerala.gov.in വൈബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ഷേമ പെൻഷൻ അവകാശമല്ല, സഹായം മാത്രം; സർക്കാർ

കൊച്ചി:ക്ഷേമ പെൻഷൻ അവകാശമല്ലെന്നും സഹായം മാത്രമാണെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെൻഷൻ.അതിന്റെ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സർക്കാരാണ്.നിയമം അനുശാസിക്കുന്ന പെൻഷൻ ഗണത്തിൽ...

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം : മലപ്പുറം പെരിന്തൽമണ്ണയിൽ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം.പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്.പ്രതിയായ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെയാണ് സംഭവം. ഡിപ്പോയ്‌ക്കകത്ത് ഓട്ടോറിക്ഷ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട...
- Advertisment -

Most Popular

- Advertisement -