Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryആഞ്ഞിലിമൂട്ടിൽ പാലത്തിൻ്റെ...

ആഞ്ഞിലിമൂട്ടിൽ പാലത്തിൻ്റെ പ്രവേശന ഭാഗം യാത്രക്കാർക്ക് ഭീഷണിയാകുന്നു

കോഴഞ്ചേരി : പമ്പാ നദിയിൽ ആറന്മുള, തോട്ടപ്പുഴശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഞ്ഞിലിമൂട്ടിൽ പാലത്തിൻ്റെ പ്രവേശന ഭാഗം കുഴിഞ്ഞത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പാലത്തിൽ നിന്ന് പുല്ലാട്ടേക്ക് പ്രവേശിക്കുന്നിടത്ത് റോഡും പാലവും കൂടിച്ചേരുന്ന ഭാഗത്താണ് റോഡ് താഴുന്നത്. ഇതു കാരണം റോഡിൽ നിന്ന് പാലത്തിലേക്ക് കയറുമ്പോൾ അപകട സാധ്യത കൂടുതലാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

ഇരുചക്ര വാഹന യാത്രക്കാർക്ക് ഈ കുഴിയിൽ വീണ് അപകടം ഉണ്ടാകുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ദിവസേന നുറു കണക്കിന് ഭാരവാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. എംസി റോഡിന് സമാന്തരമായുള്ള പാലമായതിനാൽ പന്തളം, പത്തനംതിട്ട ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് തിരക്കിൽപെടാതെ മല്ലപ്പള്ളി, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പമാർഗം കൂടിയാണിത്. പാലത്തിലൂടെയുള്ള രാത്രിയാത്രയും ദുഷ്കരമാണ്.

പാലത്തിൽ ഒരിടത്തും വൈദ്യുതി വിളക്കുകളും സ്ഥാപിച്ചിട്ടില്ല. പാലത്തിന് സമീപത്തെ അപകടാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് അധികൃതർക്ക് നിവേദനം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീറ്റ് ചോദ്യപേപ്പർ ചോർന്നു കിട്ടിയെന്ന് വിദ്യാർത്ഥിയുടെ മൊഴി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നു കിട്ടിയെന്ന് ബീഹാർ സ്വദേശിയായ വിദ്യാർഥിയുടെ മൊഴി. ബന്ധു വഴിയാണ് പരീക്ഷയുടെ തലേ ദിവസം ചോദ്യപേപ്പർ കിട്ടിയതെന്നും വിദ്യാർഥി മൊഴിയിൽ പറയുന്നു.സമസ്തിപൂർ പൊലീസിന് നൽകിയ മൊഴിപ്പകർപ്പ് പുറത്ത് വന്നു.സംഭവത്തിൽ...

സാമൂഹിക വിരുദ്ധശല്യം: ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാൻഡിൽ  ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന

ആലപ്പുഴ:  കെഎസ്ആർടിസി ബസ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ അലക്സ് വർഗീസും ജില്ലാ പോലീസ് മേധാവി എംപി മോഹനചന്ദ്രനും അടങ്ങുന്ന സംയുക്തസംഘം മിന്നൽ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി...
- Advertisment -

Most Popular

- Advertisement -