Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsലോക ഫാർമസിസ്റ്റ്സ്...

ലോക ഫാർമസിസ്റ്റ്സ് ദിനാചരണം 

തിരുവല്ല: കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെയും ഓതറ നസറേത്ത് കോളേജ് ഓഫ് ഫാർമസിയുടേയും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഫാർമസിസ്റ്റ്സ് ദിനാചരണം ഓതറ നസറേത്ത് ഫാർമസി കോളേജിൽ നടന്നു.

ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. നസറേത്ത് കോളജ് ഫാർമസി വിഭാഗം മേധാവി ഡോ. ഫിലിപ്പ് ജേക്കബ്ബ്,  പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.സുരേഷ് കുമാർ, നസറേത്ത് കോളേജ് ഓഫ് ഫാർമസി സെക്രട്ടറി പി.എ.ഏബ്രഹാം, കോളേജ് ഗവേണിംഗ് കൗൺസിൽ അംഗം ടോണി കുര്യാക്കോസ്, കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജേഷ്കുമാർ, ജില്ലാ പ്രസിഡന്റ് ജെസി ഷാജി,  കേരള ഗവ ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോൾസി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

പേഷ്യന്റ് കൗൺസിലിംഗിൽ ഡോക്ടറേറ്റ് നേടിയ കെ എസ്. ജയകുമാറിനെയും  ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ശിൽപ.എസ്. കുറുപ്പിനേയും ആന്റോ ആന്റണി എം പി ആദരിച്ചു.

സയന്റിഫിക് സെഷനിൽ ഡോ. കെ. .എസ്. ജയകുമാർ . ജനറിക്ക് മരുന്നുകൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്തൃട്ടാതി  ജലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്

ആറന്മുള : ഇന്ന് നടക്കുന്ന ഉത്തൃട്ടാതി  ജലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പൊലീസ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അഡീഷനൽ എസ്‌പി, 8 ഡിവൈഎസ്‌പിമാർ, 21 ഇൻസ്പെക്ടർമാർ,...

തൃശ്ശൂരിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു

തൃശ്ശൂർ : തൃശ്ശൂരിൽ പട്ടാപ്പകൽ സ്വർണ വ്യാപാരിയേയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു. കോയമ്പത്തൂരിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്നു തൃശൂരിലെ ജ്വല്ലറിയിലേക്ക് ആഭരണങ്ങളുമായി പോകുകയായിരുന്ന അരുൺ സണ്ണി,റോജി തോമസ് എന്നിവരെ...
- Advertisment -

Most Popular

- Advertisement -