Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsKozhikoduകൂത്തുപറമ്പ് വെടിവെപ്പിൽ...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു

കോഴിക്കോട് : കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ(54) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു.

1994 നവംബർ 25-ന് ഡിവൈഎഫ്ഐ നടത്തിയ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് പുഷ്പന് പരിക്കേറ്റത് .നട്ടെല്ലിനു പരുക്കേറ്റ് കഴുത്തിനു താഴെ തളർന്ന് കിടപ്പിലായിരുന്നു പുഷ്പൻ. സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെ മന്ത്രി എംവി രാഘവനെ തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. വെടിവയ്പ്പിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിരാത്ര ധ്വജ പ്രയാണ ഘോഷയാത്ര തിങ്കളാഴ്ച

പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 നു ആരംഭിക്കുന്ന അതിരാത്ര യാഗത്തിന് തയ്യാറാക്കിയിരിക്കുന്ന യജ്ഞ വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ധ്വജം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഏപ്രിൽ 15 തിങ്കളാഴ രാവിലെ 9.30 നു...

അടൂർ വടക്കടത്ത് കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്പ്മെൻ്റ് സെൻറർ അനുവദിച്ചു

അടൂർ : സംസ്ഥാനത്ത് ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി തൊഴിൽ വൈദഗ്ധ്യം നൽകുന്നതിനായി അടൂർ വടക്കടത്ത് കാവ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ "സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ "...
- Advertisment -

Most Popular

- Advertisement -