Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKottayamനവീകരിച്ച നീണ്ടൂർ-...

നവീകരിച്ച നീണ്ടൂർ- കുറുപ്പന്തറ റോഡ് നാടിനു സമർപ്പിച്ചു

കോട്ടയം : ഏഴുകോടി രൂപ ചെലവിട്ടു ആധുനിക രീതിയിൽ ബി.എം.ബി.സി. നിലവാരത്തിൽ നവീകരിച്ച നീണ്ടൂർ- കുറുപ്പന്തറ റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ 50 ശതമാനം അഞ്ചു വർഷം കൊണ്ട് ബിഎംബിസി നിലവാരത്തിൽ ആക്കാൻ ആണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും മൂന്നേകാൽ വർഷം കൊണ്ട് അത് നേടിയതായി മന്ത്രി പറഞ്ഞു .

നീണ്ടൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സഹകരണം- ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. കല്ലറ -നീണ്ടൂർ റോഡിൽ നീണ്ടൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കുറുപ്പന്തറ വരെയുള്ള പ്രധാന റോഡിന്റെ 4.5 കിലോമീറ്റർ വരുന്ന ഭാഗത്തെ നിർമാണമാണ് നിലവിൽ പൂർത്തിയാക്കിയത്. 5.5 മീറ്റർ വീതിയിലാണ് നവീകരണം.

എം.പി. മാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, നീണ്ടൂർ ബ്ളോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷെനി ഷാജി, ഷൈനു ഓമനക്കുട്ടൻ, പുഷ്പ്പമ്മ തോമസ്, ലൂക്കോസ് തോമസ്, പൊതുപൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ ജോസ് രാജൻ, സി.ഡി.എസ്. ചെയർപേഴ്സൺ എൻ.ജെ. റോസമ്മ, സുധീഷ് ഗോപി, ജി. രാജൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ബാബു ജോർജ്, റോബിൻ ജോസഫ്, , വി.സി. മത്തായി വട്ടുകളത്തിൽ, ജോസ് പാറേട്ട് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മേടമാസ – വിഷു പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല: മേട മാസപൂജകൾക്കും  വിഷു പൂജകൾക്കുമായി ശബരിമല ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം അഞ്ചിനു  ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ...

Kerala State Lotteries Results : Win Win Lottery W-773

1st Prize Rs.7,500,000/- (75 Lakhs) WU 384889 (PALAKKAD) Consolation Prize Rs.8,000/- WN 384889 WO 384889 WP 384889 WR 384889 WS 384889 WT 384889 WV 384889 WW 384889 WX...
- Advertisment -

Most Popular

- Advertisement -