Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaകെഎസ്ആർടിസി പഞ്ചപാണ്ഡവ...

കെഎസ്ആർടിസി പഞ്ചപാണ്ഡവ ക്ഷേത്ര യാത്രയ്ക്ക് ഒക്ടോബർ രണ്ടിന് സമാപനം

ആറന്മുള : പള്ളിയോട  സേവാ സംഘവും കെഎസ്ആർടിസിയും സംയുക്തമായി നടത്തിവരുന്ന പഞ്ചപാണ്ഡവ ക്ഷേത്ര യാത്ര ഒക്ടോബർ രണ്ടിന് സമാപിക്കും. ആറന്മുളയിലെ വള്ള സദ്യയുടെ സമാപനവും അന്നാണ്.

കെഎസ്ആർ ടി സി ഇതുവരെ134 ട്രിപ്പുകൾ നടത്തി. 170 ട്രിപ്പുകളിലായി 8000 പേർ  (ഒക്ടോബർ രണ്ടു വരെയുള്ള കണക്ക് )  ബജറ്റ് ടൂറിസം തീർത്ഥയാത്രയിൽ പങ്കെടുത്തതായി ജില്ലാ കോഡിനേറ്റർ സന്തോഷ് കുമാർ അറിയിച്ചു.  കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് തീർത്ഥയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.
    
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ജനപിന്തുണ കണക്കിലെടുത്ത് സെപ്റ്റംബർ 28, 29 തീയതികളിൽ 8 ബസ്സുകൾ ആറന്മുളയിൽ എത്തി.  ഒക്ടോബർ രണ്ടിന് 12 ബസ്സുകൾ ആറന്മുളയിൽ എത്തിച്ചേരും. പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യ ഉള്ളപ്പോൾ മാത്രമേ ബസ്സുകൾ ഓപ്പറേറ്റ് ചെയ്യുകയുള്ളൂ.

രാവിലെ 10 30 ഓടെ എത്തിച്ചേരുന്ന സംഘം ക്ഷേത്രദർശനവും മധുക്കടവിൽ പള്ളിയോടങ്ങളുടെ വരവും കാഴ്ചകളും ചടങ്ങുകളും നേരിട്ട് കാണും. അതിനുശേഷം പാഞ്ചജന്യ ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയിരിക്കുന്ന ആറന്മുള വള്ളസദ്യ കഴിച്ച് വിശ്രമത്തിനു ശേഷം മടക്കയാത്ര.

വള്ളസദ്യയുടെ മാറ്റ് കുറയാതിരിക്കാൻ അഞ്ചു പേരടങ്ങുന്ന വഞ്ചിപ്പാട്ട് കലാകാരന്മാർ വിഭവങ്ങൾ പാടി ചോദിക്കുന്ന സംവിധാനo ഒരുക്കിയിട്ടുണ്ടെന്ന് പള്ളിയോട സേവാ സംഘം  പ്രസിഡന്റ്  കെ.വി.സാംബദേവനും  സെക്രട്ടറി പ്രസാദ് ആനന്ദഭവനും അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട് : പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷ(38)യാണ് മരിച്ചത്. തിരുവനന്തപുരത്ത് വച്ച് പൊങ്കാല അർപ്പിക്കുന്നതിനിടെയാണ് വിജിഷയ്ക്ക് പൊള്ളലേറ്റത്. പൊങ്കാലയ്‌ക്കിടെ പുറകിലെ അടുപ്പില്‍ നിന്ന് സാരിയിലേക്ക്...

മാന്തുക -കോട്ട റോഡിൽ നാളെ മുതൽ  ഗതാഗത നിയന്ത്രണം

ചെങ്ങന്നൂർ: മാന്തുക - കോട്ട റോഡിൽ   എലിമുക്ക് മുതൽ വടക്കേക്കരപ്പടി വരെയുള്ള ഭാഗങ്ങളിൽ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ നാളെ  മുതൽ ഗതാഗത നിയന്ത്രണം. ബുധൻ (31) മുതൽ 10 ദിവസത്തേക്കാണ്   ഗതാഗതം പൂർണമായി...
- Advertisment -

Most Popular

- Advertisement -