Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryസാമൂഹികാരോഗ്യ കേന്ദ്രത്തിൽ...

സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നാപ്കിൻ ഡിസ്ട്രോയർ പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ചു

കോഴഞ്ചേരി : ഇലന്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നാപ്കിൻ ഡിസ്ട്രോയർ പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്ലാൻ്റ് സ്ഥാപിച്ചത്.
  
ഇലന്തൂർ സി.എച്ച്.സിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ  ആതിര ജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാം പി തോമസ് , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. എ. ലത, ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസർ പി.ഉഷ , ബ്ലോക്ക് പഞ്ചായത്ത്  അംഗങ്ങളായ ജിജി ചെറിയാൻ മാത്യു,  അന്നമ്മ പി വി,  വി. ജി .ശ്രീവിദ്യ, മെഡിക്കൽ ഓഫീസർ ഡോ.പ്രീത,പി.ആർ.ഓ  പ്രിൻസ് എന്നിവർ പ്രസംഗിച്ചു

ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ വകയിരുത്തി സ്ഥാപിച്ച പ്ലാന്റ് ജില്ലയിലെ  ആദ്യത്തെ നാപ്കിൻ ഡിസ്ട്രോയർ പൊതു പ്ലാൻ്റാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാണ്ഡവീയ മഹാവിഷ്ണു സത്രം : അമൃതഭോജൻ പദ്ധതിയും ലോഗോ പ്രകാശനവും 

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ മെയ്‌ മാസത്തിൽ നടക്കുന്ന അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ ഭാഗമായി നടക്കുന്ന അമൃത ഭോജൻ പദ്ധതിയായ ജൈവ പച്ചക്കറി കൃഷി നടീൽ ഉത്ഘാടനവും സത്രം...

Kerala Lottery Result : 04/06/2024 Sthree Sakthi SS 418

1st Prize Rs.7,500,000/- (75 Lakhs) SX 519665 (PATTAMBI) Consolation Prize Rs.8,000/- SN 519665 SO 519665 SP 519665 SR 519665 SS 519665 ST 519665 SU 519665 SV 519665 SW...
- Advertisment -

Most Popular

- Advertisement -