Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsKochiഓംപ്രകാശിനെതിരായ ലഹരിക്കേസ്...

ഓംപ്രകാശിനെതിരായ ലഹരിക്കേസ് : സിനിമ താരങ്ങളുടെ പേരും റിമാൻഡ് റിപ്പോർട്ടിൽ

കൊച്ചി : കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ റിമാൻഡ് റിപ്പോർട്ടിൽ സിനിമ താരങ്ങളുടെ പേരും. നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും കൊച്ചി മരടിൽ ഓംപ്രകാശ് താമസിച്ച ഹോട്ടലിലെ മുറി സന്ദർശിച്ചുവെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്.ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്.20 പേർ ഇയാളുടെ മുറിയിൽ എത്തിയെന്നാണ് പോലീസ് കണ്ടെത്തൽ.

​ഗുണ്ടാനേതാവ് ഓംപ്രകാശിനെയും കൂട്ടാളി ഷിഹാസിനേയും കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടുന്നത്.പരിശോധനയിൽ ഷിഹാസിന്റെ മുറിയിൽനിന്നും രാസലഹരിയും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തിരുന്നു.പ്രതികൾ വിദേശത്ത് നിന്നും മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം .20-ഓളം കേസുകളിൽ പ്രതിയാണ് ഇവർ. ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വളപട്ടണം മോഷണ കേസിൽ ഒരു കോടി 21 ലക്ഷം രൂപയും 267 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു

കണ്ണൂർ : വളപട്ടണത്ത് അരിവ്യാപാരി അഷ്റഫിന്റെ വീട്ടിൽ നിന്നും മോഷണം പോയ ഒരു കോടി 21 ലക്ഷം രൂപയും 267 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു.സംഭവത്തിൽ അറസ്റ്റിലായ അയൽവാസി ലിജീഷ് സ്ഥിരം മോഷ്ടാവെന്നു...

അജ്ഞാത പുരുഷമൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ  – ഉറ്റവരെ തേടുന്നു

അടൂർ: അജ്ഞാത പുരുഷന്റെ മൃതശരീരം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കുന്നു. 72 വയസ്സ് പ്രായം തോന്നുന്നതും, സ്വദേശം തിരിച്ചറിഞ്ഞിട്ടില്ലാത്തതുമാണ്. ഈ മാസം 11 ന് പകൽ രണ്ടു മണിയോടെ അടൂർ ഗവൺമെൻറ്...
- Advertisment -

Most Popular

- Advertisement -