Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeAgricultureസെമിനാറും കർഷക...

സെമിനാറും കർഷക കൂട്ടായ്മയും

തിരുവല്ല: മലങ്കര മാർത്തോമ്മാ സഭ ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കർഷക സെമിനാറും കൂട്ടായ്മയും 15 ന് രാവിലെ  9.30ന് ചാത്തങ്കരി സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ നടക്കും. ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്  ഉത്ഘാടനം നിർവ്വഹിക്കും. പ്രൊഫ.പി.ജെ കുര്യൻ, ആന്റോ ആന്റണി എംപി, എം എൽ എ മാരായ അഡ്വ. മാത്യു റ്റി.തോമസ്, തോമസ് കെ.തോമസ്, മാർത്തോമ്മാ സഭ സീനിയർ വികാരി ജനറാൾ  ഈശോ മാത്യു , നഗരസഭ ചെയർപേഴ്സൺ  അനു ജോർജ്ജ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് എന്നിവർ പ്രസംഗിക്കും.

മങ്കൊമ്പ് എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം സയന്റിസ്റ്റ് പ്രൊഫ. ഡോ. നിമ്മി ജോസ് സെമിനാറിന് നേതൃത്വം നൽകും. വിവിധ പാടശേഖരങ്ങളിൽ നിന്നുള്ള കർഷക പ്രതിനിധികളും വികസന സമിതി അംഗങ്ങളും പങ്കെടുക്കുമെന്ന് മലങ്കര മാർത്തോമ്മാ സഭ ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ് ജനറൽ സെക്രട്ടറി മോൻസി വർഗ്ഗിസും കേന്ദ്ര ട്രഷറാർ അഡ്വ.ബിനു വി. ഈപ്പനും അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപകീര്‍ത്തിക്കേസില്‍ രാഹുൽ ​ഗാന്ധിക്ക് ജാമ്യം

ബംഗളുരു : ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ബെം​ഗളൂരു സിവിൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനെത്തി. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പി....

കേന്ദ്ര മന്ത്രിയെ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി സുരേഷ് ഗോപി എംപി

ന്യൂഡൽഹി : കേന്ദ്ര മന്ത്രിയെ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടിയുമായി സുരേഷ് ഗോപി എംപി. പാര്‍ലമെന്‍റിൽ കേന്ദ്ര ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിൽ പങ്കുവെച്ചാണ്  കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മറുപടി...
- Advertisment -

Most Popular

- Advertisement -