Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsവീട്ടമ്മയെ കിണറ്റിൽ...

വീട്ടമ്മയെ കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : കുമ്പഴയിൽ വീട്ടമ്മയെ കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പഴ തേക്കുംമൂട്ടിൽ ഇടപ്പുരയിൽ  സൂസമ്മ വർഗീസ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നാണ് മൃതദേഹം കാണുന്നത്.

വീട്ടിൽ ജോലിയ്ക്ക് വരുന്ന ആൾ  വീട്ടിൽ എത്തി അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് അറിയുന്നത്. കിണറിൻ്റെ ഗ്രില്ല് നീങ്ങിക്കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് .അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത് . കുറെ നാളായി മാനസിക അസ്വസ്ഥതക്ക് മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് വീട്ടുകാർ പറഞ്ഞു- ഭർത്താവ് തോമസ് ജോഷ്വാ രാജസ്ഥാനിലാണ്. മക്കൾ: ജെസൻ, ജെസ്ലി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചാലക്കുടിപ്പുഴയിൽ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

കൊച്ചി : ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു.മേഘ (27), ജ്വാലാ ലക്ഷ്‌മി(13) എന്നിവരാണ് മരിച്ചത്.രാവിലെ പത്തുമണിയോടെ വടക്കൻ പറവൂർ കോഴിത്തുരുത്ത് മണൽബണ്ടിനു സമീപമാണ് അപകടം സംഭവിച്ചത്. ബന്ധുക്കളായ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്.ഇതിൽ...

വ്ലോഗർ‌ സ‍ഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും

ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയ്ക്ക് വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും.ആര്‍ടിഒയുടെ പരാതിയിലാണ് കേസെടുക്കുന്നത് . അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്.കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസ്...
- Advertisment -

Most Popular

- Advertisement -