Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsഅറിയിപ്പില്ലാതെ ജോലിയിൽ...

അറിയിപ്പില്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു : ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികൾ

തിരുവനന്തപുരം : അറിയിപ്പില്ലാതെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ‌ തിരുവനന്തപുരം കോർപറേഷനു മുന്നിൽ ശുചീകരണ തൊഴിലാളികൾ ആത്മഹത്യാ ഭീഷണി മുഴക്കി.സിപിഎം കൊടികളേന്തി മരത്തിനു മുകളിൽ കയറിയാണ് തൊഴിലാളികൾ ആത്മഹത്യാഭീഷണി മുഴക്കിയത്.ഇന്ന് രാവിലെയാണ് സംഭവം.13 വര്‍ഷത്തോളമായി തിരുവനന്തപുരം നഗരസഭ പരിധിയില്‍ മാലിന്യം നീക്കം ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവരാണ് ഇവര്‍.

മാലിന്യം ശേഖരിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ ഇവർ 16 ദിവസമായി കോര്‍പ്പറേഷനു മുന്നില്‍ കുടില്‍കെട്ടി സമരത്തിലായിരുന്നു. കോർപറേഷൻ ഗൗനിക്കാതായതോടെയാണ് രണ്ട് തൊഴിലാളികള്‍ മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് .നിയമപരമായി ചെയ്യാവുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മേയർ ആര്യ രാജേന്ദ്രൻ ഉറപ്പു നൽകിയതോടെ സമരം അവസാനിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 30-08-2024 Nirmal NR-395

1st Prize Rs.7,000,000/- NV 134257 (ADIMALY) Consolation Prize Rs.8,000/- NN 134257 NO 134257 NP 134257 NR 134257 NS 134257 NT 134257 NU 134257 NW 134257 NX 134257...

വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം : ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട : വീടിനു സമീപത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം നടത്തിയ മദ്യപസംഘത്തിൽ ഒരാളെ പത്തനംതിട്ട പോലീസ് പിടികൂടി. ചന്ദനപ്പള്ളി മൂഴിക്കൽ തേരകത്ത് വീട്ടിൽ അഭിജിത്ത് (27)ആണ് പിടിയിലായത്. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്....
- Advertisment -

Most Popular

- Advertisement -