Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsകാരക്കോണത്ത്  കുടപ്പന ...

കാരക്കോണത്ത്  കുടപ്പന  ദൃശ്യവിരുന്നൊരുക്കി

തിരുവനന്തപുരം : അപൂർവ്വ ദൃശ്യവിരുന്നൊരുക്കി വെളളറട കാരക്കോണത്ത് കുടപ്പന പൂത്തുലഞ്ഞു. കാരക്കോണം മെഡിക്കൽ കോളേജിന് സമീപം തുറ്റിയോട്ടുകോണത്തെ പുരയിടത്തിലാണ് കുടപ്പന പൂവിരിച്ചത് . അപൂര്‍വ കാഴ്ചയായതിനാല്‍ പരിസരവാസികളടക്കം നിരവധി പേരാണ്  കാണാനായി എത്തുന്നത്.

20 മുതല്‍ 30 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഇവ പൂവിടുക. കുടപ്പന പൂവിട്ടാല്‍ ഒരു വര്‍ഷമെടുക്കും കായ്കള്‍ പഴുത്തുതുടങ്ങാന്‍. കുലയ്ക്കുന്നതോടെ പനകള്‍ക്ക് നാശവും സംഭവിക്കും. 30 വര്‍ഷമെടുക്കും ഒരു പന പൂവിടാന്‍.

പന കുലച്ചു കഴിഞ്ഞാല്‍ തായ്തടി വെട്ടിയെടുത്ത് അതിനുള്ളിലെ കാമ്പെടുത്ത് കുറുക്കി ഭക്ഷണമായും ഉപയോഗിച്ചിരുന്നു . ഒറ്റത്തടി വൃക്ഷമായ കുടപ്പനയുടെ ഓലകൾ കുടയുണ്ടാക്കാൻ ഉപയോഗിച്ചിരുന്നതുകൊണ്ടാണ്‌  കുടപ്പന എന്ന പേര് വന്നത്. വീടുകളുടെ മേൽക്കൂര മേയാനായി ഇതിന്റെ ഓലകൾ വ്യാപക മായി പണ്ട് ഉപയോഗിച്ചിരുന്നു.  ഇതുപയോഗിച്ചുണ്ടാക്കുന്ന കുടകൾ കാർഷിക മേഖലയിൽ ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്.  അനുഷ്ഠാന പരമായ ആവശ്യങ്ങൾക്കും അലങ്കാരാ വശ്യത്തിനും ഇപ്പോഴും ഇതുകൊണ്ട് കുടകൾ ഉണ്ടാക്കാറുണ്ട്.

കുടപ്പന ഒരിക്കൽ മാത്രം, അതായത് അതിന്റെ ജീവിതാന്ത്യത്തിൽമാത്രമാണ് പുഷ്പിക്കുന്നത്. ഇതിലൂടെ അനേകായിരം വിത്തുകൾ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. പുഷ്പിക്കുന്ന പന അവസാനം ഓലകളും പൂത്തണ്ടും ഉണങ്ങി തായ്ത്തടി ജീർണ്ണിച്ച് നശിക്കുന്ന അവസ്ഥയിൽ എത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അംബായാഗം സുവനീർ പ്രകാശനം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ നടക്കുന്ന അംബായാഗം 2026ന്റെ സുവനീർ പ്രകാശനം ചെയ്തു. അടൂർ എം.എൽ.എ സി.വി. ശാന്തകുമാർ, റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന് സുവനീർ നൽകി പ്രകാശനകർമ്മം...

സ്വകാര്യ ആശുപത്രി കയ്യൊഴിഞ്ഞ് എസ്എടി രക്ഷിച്ച രക്ഷിതിന് ആരോഗ്യ മന്ത്രി ആദ്യാക്ഷരം കുറിച്ചു

പത്തനംതിട്ട : ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍  രാജേഷ്-രേഷ്മ ദമ്പതികളുടെ മകന്‍ രക്ഷിതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദ്യാക്ഷരം കുറിച്ചു. മന്ത്രി തന്നെ ആദ്യാക്ഷരം കുറിയ്ക്കാനായി തിരുവനന്തപുരത്ത് നിന്നാണ് ഇവര്‍ അതിരാവിലെ...
- Advertisment -

Most Popular

- Advertisement -