Sunday, July 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ ജനറല്‍...

ആലപ്പുഴ ജനറല്‍ ആശുപത്രി ഒ പി സമുച്ചയം ഉദ്ഘാടനം നാളെ

ആലപ്പുഴ : ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ  (ഞായറാഴ്ച) ഉച്ചക്ക് 2.30 ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായ നൂറുദിന കര്‍മപരിപാടിയോടനുബന്ധിച്ചാണ് പുതിയ ഏഴു നില ബ്ലോക്ക് ഉദ്ഘാടനം ചെയ്യുന്നത്.

കിഫ്ബി ഫണ്ടായ 117 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക ചികില്‍സാ ഉപകരണങ്ങളടക്കം ഒരുക്കി നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സ്ഥാപനവും സാധാരണക്കാരുടെ അഭയകേന്ദ്രവുമായ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനസജ്ജമായത്.

16.4 കോടി രൂപ ചെലവില്‍  എംആര്‍ഐ സ്‌കാന്‍, സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍, 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍, നൂതനമായ ലബോറട്ടറി, ലിഫ്റ്റ്, റാമ്പ്, പബ്ലിക് അഡ്രസ് സിസ്റ്റം തുടങ്ങിയ ഒട്ടേറെ നൂതന സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ, വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

എംആര്‍ഐ സ്‌കാനിങ് സെന്റര്‍ ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും സി ടി സ്‌കാനിങ് സെന്റര്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദും ഉദ്ഘാടനം ചെയ്യും. കെ സി വേണുഗോപാല്‍ എം പി, പിപി ചിത്തരഞ്ജന്‍ എംഎല്‍എ, ഹെല്‍ത്ത് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ എന്നിവര്‍ മുഖ്യാതിഥിയാവും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെഎസ്‌ആര്‍ടിസി ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാം : മന്ത്രി സിപി ജോണ്‍

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് നാഴികക്കല്ലാണ് പ്രിയദർശിനി പദ്ധതിയെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. തമ്പാനൂർ കെഎസ്‌ആർടിസി കോംപ്ലക്‌സില്‍ നടന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍...

പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം : എം.വി. ഗോവിന്ദന്‍

പത്തനംതിട്ട : കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. രാവിലെ പത്തനംതിട്ടയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ...
- Advertisment -

Most Popular

- Advertisement -