Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAdoorസ്വകാര്യ ബസ്...

സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  മതിലിൽ ഇടിച്ച് 15 പേർക്ക് പരുക്ക്:  ഒരാളുടെ നില ഗുരുതരം.

അടൂർ : അടൂരിൽ  സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  മതിലിൽ ഇടിച്ച് 15 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. ഇന്ന് വൈകിട്ട് 4.45 ന് കെ. പി. റോഡിൽ പഴകുളം ഭവദാസൻ ജംഗ്ഷന് സമീപം ആണ് അപകടം നടന്നത്.

അടൂരിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ഹരിശ്രീ എന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. ബസ് മറ്റൊരു കാറിൽ തട്ടി കാൽനട യാത്രികനായ പഴകുളം സ്വദേശിയ്ക്കും പരുക്കേറ്റു. പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കെ പി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

അടൂർ ഡിവൈഎസ്പി ജി.സന്തോഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിനിടെ അപകടം നടന്ന് അര മണിക്കൂർ കഴിഞ്ഞാണ് പോലീസ് സംഘവും ആംബുലൻസും എത്തിയതെന്നും നാട്ടുകാർ പരാതിപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിൽ രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡൽഹി : ഡൽഹിയിൽ രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമേറ്റു.രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ വി.കെ. സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിയായി പർവേശ് വർമയും മന്ത്രിമാരായി ആശിഷ് സൂദ്,...

ബൈക്കിടിച്ച് പരുക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ടു കടന്നു കളഞ്ഞു : ചികിത്സ ലഭിക്കാതെ പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം : വെള്ളറടയിൽ ബൈക്ക് ഇടിച്ചു പരുക്കേറ്റയാൾ ചികിത്സ ലഭിക്കാതെ മരിച്ചു.കലിങ്ക് നട സ്വദേശി സുരേഷ് (52) ആണ് മരിച്ചത്.കഴിഞ്ഞ 7-ാം തീയതിയാണ് രാത്രിയിൽ റോഡരികിൽ നിന്നിരുന്ന സുരേഷിനെ ബൈക്കിലെത്തിയ രണ്ട് പേർ...
- Advertisment -

Most Popular

- Advertisement -