Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsKannurഅശ്വിനി കുമാർ...

അശ്വിനി കുമാർ കൊലകേസില്‍ ഒരാള്‍ മാത്രം കുറ്റക്കാരൻ : 13 എൻഡിഎഫുകാരെ വെറുതെവിട്ടു

കണ്ണൂര്‍ : ആര്‍.എസ്.എസ്. കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖും ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറുമായ പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ചാവശ്ശേരി സ്വദേശി എംവി മർഷൂക്ക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.കേസില്‍ പ്രതികളായിരുന്ന 13 എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതേവിട്ടു.തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയുടെയാണ് വിധി.

2005 മാര്‍ച്ച് 10-നാണ്  അശ്വിനി കുമാറിനെ അക്രമികൾ ബസിൽ കയറി വെട്ടിക്കൊന്നത്. ജീപ്പില്‍ പിന്തുടര്‍ന്നെത്തി ബസ് തടഞ്ഞ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അശ്വിനി കുമാറിനെ വെട്ടികൊന്നത്. കേസിൽ ശിക്ഷാവിധി നവംബർ 14ന് പ്രസ്താവിക്കും. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി

ന്യൂഡൽഹി : കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി . 53 ൽ നിന്ന് 55 ശതമാനമായാണ് ഡിഎ വർധിപ്പിച്ചത്.ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമ ബത്ത ഉയർത്തിയിരിക്കുന്നത്.കേന്ദ്ര സർവീസ് പെൻഷൻകാർക്കും വർധനവിൻ്റെ...

നഴ്സിംഗ് ശില്പശാല സംഘടിപ്പിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഹെമറ്റോളജി വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ രക്തസംബന്ധമായ രോഗികൾക്ക് നൽകേണ്ട നഴ്സിംഗ് പരിചരണത്തെക്കുറിച്ച് ശിൽപ്പശാല സംഘടിപ്പിച്ചു. ലണ്ടൻ ഇംപീരിയൽ കോളേജ് ഹെൽത്ത് കെയർ എൻ എച്ച്...
- Advertisment -

Most Popular

- Advertisement -