Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsഎക്സൈസ് ജില്ല...

എക്സൈസ് ജില്ല കലാകായിക മേള

പത്തനംതിട്ട : എക്സൈസ് വകുപ്പിന്റെ  ജില്ലാ കലാകായിക മേള പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലും അരങ്ങേറി. ജോയിന്റ്  എക്സൈസ് കമ്മീഷണർ (വിമുക്തി) വി എ പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്  കെ.അനിൽകുമാർ കായിക സന്ദേശം നൽകി.

കലാമേള പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണറുടെ അധ്യക്ഷതയിൽ  ഫോക്ക്‌ലോർ അക്കാദമി അംഗം അഡ്വ.സുരേഷ് സോമ ഉദ്ഘാടനം ചെയ്തു. കേരള എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി  ഗോപാലകൃഷ്ണൻ ആശാരി, കേരള സ്റ്റേറ്റ് എക്സൈസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി  അയ്യൂബ്ഖാൻ,  പ്രസിഡന്റ്   പി.പ്രദീപ്, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കൗൺസിലർമാരായ  ഷാബു തോമസ്, അജി എസ്, എൻ പ്രവീൺ,  സ്പോർട്സ് ഓഫീസർ ഷാജി എസ്, ആർട്സ് ഓഫീസർ രാജേന്ദ്രൻ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ എന്നിവർ പ്രസംഗിച്ചു. കാതോലിക്കേറ്റ് കോളേജ് ബർസാർ പ്രൊഫ.ബിനോയ്‌ റ്റി തോമസ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.

100 മീറ്റർ,400 മീറ്റർ, 1500 മീറ്റർ ഓട്ടമത്സരങ്ങൾ,ഷോട്ട്പുട്ട്, ജാവലിൻ ത്രോ തുടങ്ങിയ വിവിധ കായിക ഇനങ്ങളിലും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, ലളിതഗാനം,പദ്യപാരായണം തുടങ്ങിയ വിവിധ കലാ മത്സരങ്ങളിലും  ജില്ലയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. വിജയികൾ ഈ മാസം 30 – ന് മലപ്പുറത്ത്  നടക്കുന്ന സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം

കൊച്ചി :സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം നടന്നു. സ്വർണ,വജ്രാഭരണങ്ങളും പണവും മോഷണം പോയി.ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.രാവിലെ ആറു മണിയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.പൊലീസ് അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ എച്ച്.കെ. ദുവ അന്തരിച്ചു

ന്യൂഡൽഹി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പദ്മഭൂഷണ്‍ ജേതാവുമായ എച്ച്.കെ. ദുവ (88) അന്തരിച്ചു. ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2003 മുതല്‍ 2009 വരെ ദി ട്രിബ്യൂണിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്...
- Advertisment -

Most Popular

- Advertisement -